ജാഗ്രത വാര്‍ത്ത തുണച്ചു ; മണര്‍കാട് പഞ്ചായത്തിലെ താഴത്തേടത്തു പടി മറ്റത്തില്‍ പടി റോഡിന്റെ പ്രശ്‌നങ്ങളില്‍ ദ്രുത ഗതിയിലുള്ള ഇടപെടലുകള്‍ ; ജാഗ്രത ടീമിന് നന്ദി അറിയിച്ച് പ്രദേശ വാസികള്‍

കോട്ടയം :  ജാഗ്രത ന്യൂസ് നല്‍കിയ വാര്‍ത്ത തുണച്ചു. മണര്‍കാട് പഞ്ചായത്തിലെ താഴത്തേടത്തു പടി – മറ്റത്തില്‍ പടി റോഡിന്റെ പ്രശ്‌നങ്ങളില്‍ ധ്രുതഗതിയിലുള്ള ഇടപെടലുകള്‍ നടത്തി അധികാരികള്‍. പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ താഴത്തേടത്തു പടി – മറ്റത്തില്‍ പടിറോഡിന്റെ പ്രശ്‌നങ്ങളിലാണ്. ഇന്ന് ജാഗ്രത ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ഭാഗമായി ഇടപെടലുകള്‍ ഉണ്ടായിരിക്കുന്നത്. 100 വര്‍ഷത്തിലധികമായി പൊതുതജനങ്ങള്‍ ഉപയോഗിച്ചു വന്നിരുന്ന വഴി പ്രദേശവാസി കയ്യേറാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് താമസിക്കുവാനെത്തിയ വ്യക്തി പഴയ മതില്‍ പൊളിച്ച് റോഡിലേക്ക് ഇറക്കി കെട്ടുവാന്‍ ശ്രമിക്കുകയായിരുന്നു. 

ഇതേ തുടര്‍ന്ന് നാട്ടുകരുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും ഇയാള്‍ നടപടികളുമായി മുന്നോട്ട് തന്നെ പോകുകയായിരുന്നു. വിഷയത്തില്‍ മണര്‍കാട് പഞ്ചായത്ത് ഇടപെട്ട് പണി നിര്‍ത്തി വെയ്ക്കുന്നതിനുള്ള നോട്ടീസ് നല്‍കിയെങ്കിലും പഞ്ചായത്ത് അധികൃതരെപ്പോലും ധിക്കരിക്കുന്ന സമീപനവുമായി ഇയാള്‍ മുന്നോട്ട് പോവുകയായിരുന്നു. നിരവധി ആളുകള്‍ ആശ്രയിക്കുന്ന റോഡിലൂടെ സുഗമമായ സഞ്ചാരം ഇയാള്‍ നിഷേധിച്ചിരുന്നു. റോഡിലേക്ക് മതില്‍ കെട്ടുന്നത് തയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ കളക്ടര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും റോഡിലേക്ക് മരങ്ങളുടെ ശിഖരങ്ങള്‍ ഉള്‍പ്പടെ കിടന്നിരുന്നതിനാല്‍ റോഡലൂടെയുള്ള സഞ്ചാരം സാധ്യമായിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ഘട്ടത്തിലാണ് വിഷയത്തില്‍ ജാഗ്രത ന്യൂസ് തല്‍സമയ വാര്‍ത്ത നല്‍കുന്നത്. വാര്‍ത്ത പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ സ്ഥലത്തെത്തി റോഡിലേക്ക് വീണു കിടക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു മാറ്റിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് വിഷയവുമായി ബന്ധപ്പെട്ട്് തല്‍സമയ വാര്‍ത്ത് നല്‍കിയത്്. എന്നാല്‍ വിഷയത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനമാവുയായിരുന്നു. അതോടെ നാട്ടുകാര്‍ ജാഗ്രത ടീമിന് നന്ദിയറിയിച്ച് രംഗത്തെത്തി. വിഷയത്തില്‍ ന്യൂസ് ചാനല്‍ നടത്തിയ ഇടപെടല്‍ മാതൃകാപരമായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

Hot Topics

Related Articles