ജാഗ്രത പ്രീമിയര്‍ ലീഗ് ; താര ലേലം നാളെ ; പങ്കെടുക്കുക ജില്ലയിലെ 12 ഫ്രാഞ്ചൈസികള്‍

കോട്ടയം : ജാഗ്രത പ്രീമിയര്‍ ലീഗിന്റെ താരലേലം നാളെ കോട്ടയത്ത് നടക്കും. കോട്ടയം ലോഗോസ് ജംഗ്ഷനില്‍ ഡിസി ബുക്ക്‌സിന് സമീപമുള്ള ഐഎംഎ ഹാളില്‍ വൈകിട്ട് 6 ന് ലേലം ആരംഭിക്കും. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി 12 ടീം ഓണര്‍മാരാകും ലേലത്തില്‍ പങ്കെടുക്കുക. 120 താരങ്ങളാണ് ലേലത്തിനായി ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ ക്രിക്കറ്റ് കമന്റേറ്റര്‍മാരില്‍ പ്രധാനിയായ മുഹ്‌സിന്‍ ലേലം നയിക്കും. 

മെയ് 11 , 12 തീയതികളിലായി കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്. 11 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ കോട്ടയത്ത് നിന്ന് പങ്കെടുത്ത ഏക താരവും. കേരളത്തിലെ അഞ്ചാമത്തെ താരവുമായ ഹരീഷ് മുഖ്യ അതിഥിയായി പങ്കെടുക്കും. 2 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ ജാഗ്രത ന്യൂസിന്റെ ഫെയ്‌സ്ബുക്ക് , യു ട്യൂബ് ചാനലുകളില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. നാളെ നടക്കുന്ന താര ലേലവും തത്സമയം സംപ്രേക്ഷണം ചെയ്യും.

Hot Topics

Related Articles