ജാവലിൻ ത്രോയില്‍ സ്വന്തം മണ്ണിലും ചരിത്രം രചിച്ച്‌ നീരജ് ചോപ്ര : വെല്ലുവിളി ഉയർത്തിയത് ശ്രീലങ്കൻ ബൗളർ

ബംഗളൂരു: ജാവലിൻ ത്രോയില്‍ സ്വന്തം മണ്ണിലും ചരിത്രം രചിച്ച്‌ നീരജ് ചോപ്ര. നീരജ് ചോപ്രയുടെപേരില്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ജാവലിൻ മത്സരത്തില്‍ നീരജ് തന്നെ ഒന്നാമതെത്തി.നാല് റൗണ്ടുകള്‍ കഴിയുമ്ബോള്‍ നീരജ് ചോപ്ര തന്നെയായിരുന്നു ഒന്നാമത്. രണ്ടാമത് കെനിയയുടെ ജൂലിയസ് യെഗോയും മൂന്നാമത് രുമേഷ് പതിരഗെയുമായിരുന്നു. പിന്നീട് സ്ഥാനം വിട്ടുകൊടുക്കാതെ നീരജ് മുന്നേറിയതോടെ ബെംഗളൂരുവില്‍ വീണ്ടും നീരജ് വെന്നിക്കൊടി നാട്ടി.ഇക്കുറി ദോഹ ഡയമണ്ട് ലീഗില്‍ 90.23 മീറ്റർ എറിഞ്ഞ് കരിയറിലെ റെക്കോഡ് പ്രകടനത്തിലെത്തിയ നീരജ് സ്വന്തം രാജ്യത്ത് 90 മീറ്റർ മറികടക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. അതിന് സാധിച്ചില്ലെങ്കിലും രാജ്യത്തിന് വീണ്ടും അഭിനമാമാകാൻ നീരജിനായി.

Advertisements

ലോക അത്ലറ്റിക്സ് ഫെഡറേഷന്റെ എ കാറ്റഗറി പദവിനേടിയ ‘നീരജ് ചോപ്ര ക്ലാസിക്’ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ ജാവലിൻ മത്സരമാണ്. നിരജ് ചോപ്രയും ജെഎസ്ഡബ്ല്യു സ്പോർട്സും ചേർന്ന് ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷൻ, വേള്‍ഡ് അത്ലറ്റിക്സ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.. സെപ്റ്റംബറില്‍ ജപ്പാനില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്ബ്യൻഷിപ്പിനുള്ള യോഗ്യതാ മത്സരംകൂടിയായതിനാല്‍ ലോകത്തെ മുൻനിര താരങ്ങളും മത്സരിക്കാനെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12 പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. നീരജിനെക്കൂടാതെ ഇന്ത്യക്കാരായ സച്ചിൻ യാദവ്, യശ്വീർ സിങ്, രോഹിത് യാദവ്, സഹില്‍ സില്‍വാള്‍ എന്നിവരും മത്സരിക്കാനുണ്ടായിരുന്നു. ലോക അത്ലറ്റിക്സിലെ നിലവിലെ ചാമ്ബ്യനായ ഗ്രാനഡ താരം ആൻഡേഴ്സൻ പീറ്റേഴ്സനെയും നിലവിലെ ഒളിമ്ബിക് ചാമ്ബ്യനായ പാകിസ്താന്റെ അർഷാദ് നദീമിനെയും ക്ഷണിച്ചിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അവർ പിൻമാറുകയായിരുന്നു.

Hot Topics

Related Articles