ഈ വീട്ടിൽ ഇന്ന് ആത്മഹത്യ നടക്കും ! അഡ്വ. ജീസ് മോളുടെ ആത്മഹത്യയിൽ നിർണ്ണായക തെളിവ് : പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം : ഹൈക്കോടതി അഭിഭാഷക മക്കളെയുംകൂട്ടി ആറ്റിൽചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ഭർത്താവിന്റെയും ഭർത്തൃപിതാവിൻ്റെയും ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതിയായ ഭർത്തൃപിതാവ് അയർക്കുന്നം നീറിക്കാട് തൊണ്ണൻമാവുങ്കല്‍ ജോസഫ് (67) രണ്ടാം പ്രതിയും ഭർത്താവുമായ ജിമ്മി(44) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് കോടതി തള്ളിയത്. ജില്ലാ ജയിലില്‍ റിമാൻഡിലാണ് പ്രതികള്‍.

Advertisements

ജിമ്മിയുടെ ഭാര്യ അഡ്വ.ജിസ്മോള്‍ തോമസ്, മക്കളായ നേഹ (അഞ്ച്), പൊന്നു (രണ്ട്) എന്നിവരാണ് പുന്നത്തുറയ്ക്ക് സമീപം മീനച്ചിലാറ്റില്‍ ജീവനൊടുക്കിയത്. ഭർത്താവിന്റെ അമ്മ മൂന്നാംപ്രതിയും യു.കെയിലുള്ള ഇവരുടെ മകള്‍ നാലാം പ്രതിയുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഞാൻ കണക്കിന് പറഞ്ഞിട്ടുണ്ട്, ഇന്ന് ഈ വീട്ടില്‍ ആത്മഹത്യ നടക്കു’മെന്ന് ഭർത്തൃപിതാവ് ജോസഫ്, നാലാം പ്രതിയായ യു.കെയിലുള്ള മകള്‍ക്ക് സംഭവദിവസം അയച്ച വാട്സാപ്പ് സന്ദേശമാണ് പ്രതികള്‍ക്കെതിരായ പ്രധാന തെളിവുകളിലൊന്ന്. ഈ സന്ദേശം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ, പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തത്. സന്ദേശത്തിന്റെ ശാസ്ത്രീയപരിശോധനയ്ക്കായി പ്രതി ജോസഫിനെ ഫൊറൻസിക് ലാബില്‍ കൊണ്ടുപോകും.

യു.കെയിലള്ള മകളും ജിസ്മോളുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നു കുടുംബപ്രശ്നങ്ങള്‍ക്ക് തുടക്കം. വീട്ടിലെ പ്രശ്നങ്ങളില്‍ ഭർതൃസഹോദരി ഇടപെടുന്നതിനെതിരേ യു.കെയിലുള്ള ഇവരുടെ ഭർത്താവിന് ജിസ്മോള്‍ സന്ദേശമയച്ചു. തുടർന്ന് മകളുടെ ഭർത്താവ് ജോസഫിനെ വിളിച്ച്‌ വിവരങ്ങള്‍ തിരക്കിയത് പ്രശ്നം വീണ്ടും രൂക്ഷമാക്കി. ഇതിന്റെ പേരില്‍ ഭർതൃപിതാവ് ജോസഫ്, ജിസ്മോളെ ശകാരിച്ചു. പിന്നീട് ജിസ്മോള്‍, ‘അച്ചാച്ചാ ഇനി ഞാൻ അങ്ങനെ ചെയ്യില്ല’ എന്ന് ഭർതൃപിതാവിനോട് ഫോണിലൂടെ പറഞ്ഞിരുന്നു. ഇതും തെളിവായി പോലീസ് ശേഖരിച്ചിട്ടുണ്ട്. വാട്സാപ്പ് സന്ദേശമടങ്ങിയ മഹസർ കോടതി വിളിച്ചുവരുത്തി പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ. അജി ജോസഫ് കോടതിയില്‍ ഹാജരായി.

Hot Topics

Related Articles