പമ്പയാറ്റിൽ നിന്നും ആറ്റുമണൽ കടത്ത് വ്യാപകം: വാഹനം പിടിച്ചെടുത്തു പോലീസ്

എരുമേലി : പമ്പയാറ്റിൽ നിന്നും അനധികൃതമായി മണൽ കടത്ത് നടന്നുകൊണ്ടിരിക്കുന്നു നൂറു വണ്ടി പോകുമ്പോൾ ഒരു വണ്ടിയാണ് പേരിന് പോലീസ് പിടിക്കുന്നത്.

Advertisements

ഇന്നലെ രാത്രിയിൽ പമ്പാവാലിയിൽ നിന്നും സിയോൺ എന്ന പേരുള്ള ടിപ്പർ എരുമേലി പോലീസ് ആറ്റുമണൽ ഉൾപ്പെടെ പിടി കൂടിയിരിക്കുന്നു. നൂറു ടിപ്പറിൽ മണ്ണ് കടത്തുമ്പോൾ ഒരു ടിപ്പർ ആണ് പേരിനുവേണ്ടി പോലീസ് പിടിക്കുന്നത്.
ഫോറസ്റ്റിനും പോലീസിനും ഇതിൽ വളരെയധികം പങ്കുണ്ട്. നമ്മുടെ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലൂടെ പോകുന്ന മണൽ കൊള്ള കണ്ടാൽ പോലും ഫോറസ്റ്റുകാർ തിരിഞ്ഞു നിൽക്കുകയാണ് ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുപോലെ എരുമേലി പോലീസും.
കിസുമം, അഴുതമുന്നി, പാറക്കടവ്, ഉമ്മിക്കുപ്പ, ഇടകടത്തി ഷാപ്പ്പടി , കണമല, എന്നീ പ്രദേശങ്ങളിൽ നിന്നും വളരെ വ്യാപകമായി ആറ്റുമണൽ കടത്ത് രാത്രി രണ്ടു മണി മുതൽ വെളുപ്പിനെ അഞ്ചുമണി വരെയാണ് ഈ മണൽകൊള്ള നടത്തുകയാണ് അധികൃതരുടെ ഒത്താശയോട് കൂടിയാണ് ഈ മണൽക്കടത്ത് നടത്തുന്നത്. പോലീസിന്റെയും ഫോറസ്റ്റിന്റെയും അറിവോടുകൂടി കണമല
ഉമ്മിക്കുപ്പവഴി മുക്കൂട്ടുതറയിലൂടെയാണ് ഈ ആറ്റുമണൽ കടത്ത് നടത്തുന്നത്.

Hot Topics

Related Articles