കൽക്കിയെ കടത്തിവെട്ടുമോ?ഇന്ത്യൻ 2 ൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ നേടിയത് ഞെട്ടിക്കുന്ന തുക

കല്‍ക്കി 2898 എഡി ആഗോള കളക്ഷനില്‍ വൻ കുതിപ്പ് നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കി 2898 എഡിയുടെ മുന്നേറ്റും തുടരുമ്പോള്‍ കമല്‍ഹാസൻ നായകനായി ഇന്ത്യൻ 2 സിനിമയും റിലീസിനൊരുങ്ങിയിരിക്കുകയാണ്. കല്‍ക്കിയുടെ കുതിപ്പിന് തടയിടാൻ കമല്‍ഹാസൻ ചിത്രത്തിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ 2വിന്റെ തമിഴ്‍നാട്ടിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ മാത്രം റിലീസിന്  രണ്ട് കോടി കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

Advertisements

വൻ തുകയ്‍ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ട്. റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ജൂലൈ 12നാണ്. ഭാരതീയുഡു 2 എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുക. ഭാരതീയുഡു 2വിന് ലഭിച്ചിരിക്കുന്നത് 24 കോടി രൂപയാണ്. സംവിധാനം നിര്‍വഹിക്കുന്നത് എസ് ഷങ്കറാണ്. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.  ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.

കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഷങ്കറിന്റെ ‘ഇന്ത്യൻ’ എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ‘ഇന്ത്യനിലൂടെ’ തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.

Hot Topics

Related Articles