‘ചർച്ച പുരോഗമിക്കുന്നു; തലൈവർ തന്നെ അക്കാര്യം ഉടൻ വെളിപ്പെടുത്തും’; രജിനികാന്ത്- കമൽ ഹാസൻ ചിത്രത്തെ കുറിച്ച് സൗന്ദര്യ രജനികാന്ത്

തെന്നിന്ത്യൻ സിനിമാലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്ത്- കമൽ ഹാസൻ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ഏറ്റവും പുതിയ പ്രൊജക്ട്. നേരത്തെ സൈമ അവാർഡ് വേദിയിൽ വെച്ചായിരുന്നു കമൽ ഹാസൻ ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സൗന്ദര്യ രജിനികാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. രജനികാന്ത് തന്നെ പുതിയ സിനിമയെ പറ്റി വെളിപ്പെടുത്തുമെന്നാണ് സൗന്ദര്യ പറഞ്ഞത്.

Advertisements

“സിനിമയെ കുറിച്ചുള്ള വിവരങ്ങൾ ഞങ്ങളുടെ അച്ഛന്മാർ നൽകുന്നതാകും ശരി. പക്ഷേ, തീർച്ചയായും അപ്പ കമൽ അങ്കിളിന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ സിനിമ ചെയ്യും. അത് ഏത് തരം സിനിമയായിരിക്കും എന്നതടക്കമുള്ള വിവരങ്ങളെല്ലാം ചർച്ചയിലാണ്. അതുകൊണ്ട്, തലൈവർ തന്നെ അക്കാര്യം ഉടൻ വെളിപ്പെടുത്തും.” എന്നായിരുന്നു ഒരു ചടങ്ങിനിടെ സൗന്ദര്യ വെളിപ്പെടുത്തിയത്. ശ്രുതി ഹാസനും വേദിയിലുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

46 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ ആരാണെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. പക്ഷെ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വെങ്കട് പ്രഭുവായിരിക്കും ചിത്രത്തിന്റെ സംവിധായകൻ എന്നാണ് റിപ്പോർട്ടുകൾ. അതേസമയം യുവൻ ശങ്കർരാജ ആയിരിക്കും ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്

എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് അടുത്തിടെ രജനികാന്ത് പറഞ്ഞത്. ചിത്രത്തിന്റെ കഥ തീരുമാനിച്ചിട്ടില്ലെന്നും, സംവിധായകൻ ആരാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നും രജനികാന്ത് പറയുന്നു. അതേസമയം രാജ്‌ കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ്സ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ ഇരുവരുടെയും ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു രജനികാന്തിന്റെ പ്രതികരണം.

Hot Topics

Related Articles