കോട്ടയം : കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും സ്ഥലം മാറി പോവുന്ന ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് – 1 ആർഷാ മേരി മാർഗരറ്റിന് ബാർ അസോസിയേഷൻ നേതൃത്വത്തിൽ യാത്രയായപ്പ് നൽകി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് – 2 നിയതാ പ്രസാദ് ഉദ്ഘാടനം ചെയ്തു.ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: റെനി ജോസഫ് അദ്ധ്യക്ഷനായി. ബാർ അസോസിയേഷൻ്റെ ഉപഹാരം പ്രസിഡണ്ട് കൈമാറി. അഭിഭാഷകരായ ഡി.മുരളിധർ,ഗിരീഷ് എസ് നായർ എം എ.ഷാജി,സോണി തോമസ്, ബി.ബിജോയി, ഡി. ബൈജു, സുമേഷ് ആൻഡ്രൂസ്,രേണുക റാം, അനീസ എം, റെമിൻ രാജൻ എന്നിവർ പ്രസംഗിച്ചു.ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ:ടി.എസ്.രാജു സ്വാഗതവും അഡ്വ: പി.ജെ. നിയാസ് നന്ദിയും പറഞ്ഞു
Advertisements


