സ്വാന്തനസ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നടന്നു

കോട്ടയം: ദേശീയ സേവാഭാരതി കേരളവും,കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് കേന്ദ്രമാക്കി ഏറ്റുമാനൂർ രാമകൃഷ്ണ ബിൽഡിങ്ങിൽ ആരംഭിച്ച സ്വാന്തനസ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നടന്നു.
കൗൺസിലിംഗ്, സ്പീച്ച് തെറാപ്പി, ദിവ്യാംഗ സേവാ കേന്ദ്രം, ബിഹേവിയറൽ തെറാപ്പി, ജനറൽ ഫിസിയോതെറാപ്പി, സ്പെഷ്യൽ എജുക്കേഷൻ, സ്ട്രോക്ക് റീഹാബിലിറ്റേഷൻ, പീഡിയാട്രിക് ഫിസിയോതെറാപ്പി എന്നിവയെല്ലാം സൗജന്യമായി സെന്ററിൽ ലഭ്യമാണ്.

Advertisements

സ്ട്രോക് മൂലം കിടപ്പിലായ യുവാക്കൾ, അപകടങ്ങളാൽ ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവർ, ദിവ്യാംഗർ തുടങ്ങി ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്ന സാധാരണക്കാർക്ക് സൗജന്യ പുനരധിവാസ ചികിത്സ നൽകി അവരെ ജീവിതത്തിൽ വീണ്ടും കരുത്തോടെ മുന്നോട്ടു പോകുവാൻ സഹായിക്കുകയാണ് സെന്ററിന്റെ ലക്ഷ്യം.
ഏറ്റുമാനൂരിലും സമീപ പഞ്ചായത്തുകളിലെ രോഗികൾക്കും ഈ സേവനം ലഭ്യമാണ്. സേവാഭാരതി ഏറ്റുമാനൂർ പ്രസിഡന്റ് സോമൻ ഗംഗാധരന്റെ അധ്യക്ഷതയിൽ കോട്ടയം മെഡിക്കൽ കോളേജ് സാംക്രമിക രോഗ വിഭാഗം പ്രൊഫസർ ഡോക്ടർ സജിത് കുമാർ സ്വാന്തനസ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്റർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ദേശീയ ജനറൽ സെക്രട്ടറി ഡോക്ടർ ശ്രീറാം ശങ്കർ പദ്ധതി വിശദീകരണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ സേവാഭാരതി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് രശ്മി ശരത്, സേവാഭാരതി ഏറ്റുമാനൂർ രക്ഷാധികാരി ഡോക്ടർ വി വി സോമൻ, മുൻസിപ്പാലിറ്റി കൗൺസിലർ രശ്മി ശ്യാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വൈക്കം ജില്ല സംഘചാലക് എംജി സോമനാഥ് സേവാ സന്ദേശം നൽകി, സേവാഭാരതി ഏറ്റുമാനൂർ സെക്രട്ടറി അനീഷ് മോഹൻ, സ്വാന്തനസ്പർശം കൺവീനർ ജേക്കബ് കുപ്പിക്കാട്ട്, എന്നിവർ സംസാരിച്ചു.

Hot Topics

Related Articles