ബംഗളൂരു : കർണാടക മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെയാണ് ഡി.കെ.ശിവകുമാറിനു മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. സത്യപ്രതിജ്ഞ ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവർ പങ്കെടുത്തു.
Advertisements
ഡി.കെ.ശിവകുമാർ കാബിനറ്റില്‍ അംഗങ്ങളായ 13 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ആഭ്യന്തരമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകള്‍. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യും മന്ത്രിസഭയില്‍ ഇടംപിടിച്ചു.


