പശ്ചിമ ബംഗാളിൽ നായകീയ നീക്കങ്ങൾ ; മമതയുടെ പാർട്ടി വൻ പിളർപ്പിലേയ്ക്ക് ; അഭിഷേക് ബാനർജിയ്ക്ക് ഇ.ഡി നോട്ടീസ് 

കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ നാടകീയ നീക്കങ്ങള്‍. പാർട്ടി ഘടകങ്ങള്‍ പിരിച്ചുവിട്ട മമതാ ബാനർജിയുടെ നടപടിക്ക് പിന്നാലെ ടിഎംസി പിളർപ്പിലേക്ക്.ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവാകും. അറുപത് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാർട്ടി പുറത്താക്കിയ ഋതബ്രത ബാനർജി വാർത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. മമതാ ബാനർജി ഉപദേഷ്ടാവായി തുടരണമെന്നും വിമത വിഭാഗം ആവശ്യപ്പെട്ടു. പാർട്ടിയുടെ പരാജയത്തിന് കാരണം അഭിഷേക് ബാനർജി എന്നും വിമർശനം.

Advertisements

ജാവേദ് ഖാൻ, സന്ദീപൻ സാഹ, സബീന യാസ്മിൻ, ഷിയുലി സാഹ എന്നിവർ പ്രതിപക്ഷ ഉപ നേതാക്കളാകും. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ പാർട്ടി നേതൃത്വം നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന് വിമത എംഎല്‍എ ആരോപിച്ചു. എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലുമായി രഹസ്യ യോഗങ്ങള്‍ നടക്കുന്നെന്നാണ് റിപ്പോർട്ട്. മറ്റൊരു ഔദ്യോഗിക ടിഎംസി രൂപീകരിക്കാനുള്ള നീക്കത്തിന് ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണയുണ്ടെന്നമാണ് വിമത കേന്ദ്രങ്ങളുടെ അവകാശവാദം. ടിഎംസി മുതിർന്ന എംഎല്‍എ ശോഭന്ദേബ് ചതോപാധ്യയയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിക്കുള്ളില്‍ ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനർജിയ്ക്ക് ഇഡി സമൻസ് നല്‍കി. ഈ മാസം പതിനഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. ബംഗാളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാടിലാണ് നടപടി. വീട്ടിലെത്തിയാണ് സമൻസ് നല്‍കിയത്. 

പാർട്ടി രൂപീകരണശേഷം, ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കടന്നു പോകുന്നത്. കീഴ് ഘടകം മുതല്‍ മേല്‍ഘടകം വരെയുള്ള എല്ലാ കമ്മിറ്റികളേയും പാർട്ടിയുടെ പോഷക സംഘടനകളെയും ടിഎംസി പിരിച്ചു വിട്ടു. പുനഃസംഘടനയുടെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. മമത ബാനർജിയോട് കൂറുള്ളവരെ സംഘടന ചുമതലകളില്‍ എത്തിക്കാനാണ് നീക്കം. തിരഞ്ഞെടുപ്പ് പരാജയത്തില്‍ പാർട്ടി ആത്മ പരിശോധന നടത്തും. പാർട്ടി ഇതുവരെ നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിലയിരുത്തി മുന്നോട്ട് പോകും എന്നും ടിഎംസി അറിയിച്ചു.

Hot Topics

Related Articles