സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽസർക്കാർ പരാജയം : പി.ജെ.ജോസഫ്

ഫോട്ടോ : കേരള വനിതാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച വനിതാ ദിനാഘോഷം കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം:- സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള വനിതാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച സംസ്ഥാന വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ച് വരുകയാണ്. ഇതിനെതിരെ ശക്തമായ നടപടികൾ ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു.
വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ഷീലാ സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.
നേതാക്കളായ പി.സി.തോമസ്, മോൻസ് ജോസഫ് എം.എൽ.എ, ജോയി ഏബ്രഹാം,ഫ്രാൻസിസ്ജോർജ് എം.പി,അപു ജോൺ ജോസഫ്, ജയ്സൺ ജോസഫ് ഒഴുകയിൽ, എ.കെ.ജോസഫ്, തങ്കമ്മ വർഗീസ്,ഗീതാ സുകുനാഥ്,ഷൈനി സജി, മറിയാമ്മ റ്റീച്ചർ,ഷൈനി റെജി, സജി.പി.ജോസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles