കേരളാ കോൺഗ്രസ്( എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി ലഹരി മോചനജ്വാല നടത്തി 

ചങ്ങനാശേരി : കേരളാ കോൺഗ്രസ്( എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം, ടൗൺ ഈസ്റ്റ് ,വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ മോചനജ്വാല 

പരിപാടിയുടെ ഉദ്ഘാടനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. അതിരൂപത കെ.എൽ.എം ഡയറക്ടർ റവ.ഫാ. ജോൺ വടക്കേക്കളം അദ്ധ്യക്ഷത വഹിച്ചു.പഴയ പള്ളി ജമാഅത്ത് പ്രസിഡന്റ് എസ്. മുഹമ്മദ് ഫൂവാദ് മോചന ജ്വാല തെളിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫാമിംങ്ങ് കോർപ്പറേഷൻ ഡയറക്ടർ പ്രേംചന്ദ് മാവേലി സത്യവാചകം ചൊല്ലിക്കൊടുത്തു. ലാലിച്ചൻ കുന്നിപ്പറമ്പിൽ , തോമസ് വർഗീസ്, റ്റിറ്റി ജോസ് , ജോമോൻ തോട്ടാശ്ശേരി, ബാബു കുരിശുംമൂട്ടിൽ, റോയി മാറാട്ടുകളം, രവീന്ദ്രനാഥൻ നായർ ഷാജി പുളിമൂട്ടിൽ, ജോസി കല്ലുകളം, സോണി പുത്തൻപറമ്പിൽ ,ജോയിച്ചൻ പീലിയാനിയ്ക്കൽ, ബാബു പറപ്പള്ളി, തങ്കച്ചൻ ചൂടുകാട്ടിൽ, ടെസ്സാ വർഗീസ്, തോമസ് വിൻസന്റ് , മഞ്ജു നെടിയകാലാപറമ്പിൽ, തോമസുകുട്ടി എന്നിവർ പ്രസംഗിച്ചു.

മാടപ്പള്ളി മണ്ഡലത്തിൽ : ഉദ്ഘാടനം തെങ്ങണാ പുതുർപള്ളി ഇമാം . നവാസ് അൽഹസ്മിമൗലവി ചെയ്തു. റവ .ഫാ ജോബി കറുകപ്പറമ്പിൽ  അദ്ധ്യക്ഷത വഹിച്ചു.അലക്സാണ്ടർ പ്രാക്കുഴി, കെ. സൂരേന്ദ്രനാഥ പണിയ്ക്കർ, എം.എ.മാത്യു . ജയ്സൺ ചെറിയാൻ, മിനി റജി, ഫിലോമിന മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

കുറിച്ചി മണ്ഡലത്തിൽ : ഉദ്ഘാടനം കുറിച്ചി അദ്വൈത ആശ്രമം സെക്രട്ടറി സ്വാമി കൈവല്ല്വാനന്ദസരസ്വതി നിർവ്വഹിച്ചു. പള്ളം ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. ട്രോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു , അഗസ്ത്യൻ . കെ ജോർജ് , സണ്ണി പാറപ്പറമ്പിൽ ,ജോയി പള്ളിയ്ക്കാപറമ്പിൽ , ജയിംസ് കുര്യാക്കോസ്, അനീഷ് തോമസ്, ഷീലമാ ജോസഫ് , കൊച്ചുറാണി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

പായിപ്പാട് മണ്ഡലത്തിൽ : ഉദ്ഘാടനം എസ്എൻഡിപി യോഗം ചങ്ങനാശ്ശേരി താലൂക്ക് പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിച്ചു.സെയിം റീത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ.ഫാ ആന്റെണി ഇളംതോട്ടം അദ്ധ്യക്ഷത വഹിച്ചു. നിഷാ പായിപ്പാട് മോചനജ്വാല തെളിച്ചു.സജി ജോൺ ,ഡിനു ചാക്കോ ,സാബുക്കുട്ടൻ ഹൈമാലയം,റോബിൻ അടിച്ചിറ,ജോയിച്ചൻ കരിമ്പിൽ ,സിബിച്ചൻ ഒട്ടത്തിൽ, ജയിംസ് .എൻ വി ,ഷാജി മരങ്ങാട്ട്,ആനി രാജു ,ഷൈനി ജോജോ എന്നിവർ പ്രസംഗിച്ചു.

വാഴപ്പള്ളി മണ്ഡലം : ഉദ്ഘാടനം ജോബ് മൈക്കിൾ  എം എൽ എ, പ്രൊഫ: റൂബിൾ രാജ് അദ്ധ്യക്ഷത വഹിച്ചു. കുര്യാക്കോസ് പുന്നവേലി, ജോൺസൺ അലക്സാണ്ടർ , സണ്ണി ചങ്ങംങ്കേരി, ഫ്രാൻസീസ് പാണ്ടിച്ചേരി, നിജോ ഐസക് , റോണി വലിയപറമ്പിൽ , ജോസ് കല്ലുകളം എന്നിവർ പ്രസംഗിച്ചു.

തൃക്കൊടിത്താനം മണ്ഡലം : ഉദ്ഘാടനം ഡോ: തോമസ് വർഗീസ് നിർവ്വഹിച്ചു. ഷാജി കോലേട്ട് അദ്ധ്യക്ഷത വഹിച്ചു. ജോർജ് വാണിയപുരയ്ക്കൽ, സാജൻ അലക്സ് , ആന്റെപ്പൻ മറ്റത്തിൽ , പി.എ.മാത്യു, ജോണി മത്തായി, ചാക്കോച്ചൻ മെതിക്കളം, അന്ന മംഗിൽ , ശോഭനകുമാരി പിറ്റി ,ബെന്നി ഗോപിദാസ് എന്നിവർ പ്രസംഗിച്ചു. 

Hot Topics

Related Articles