കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് കടുത്തുരുത്തിയിൽ ട്രേഡ് യൂണിയൻ സെമിനാർ നടന്നു. മാർച്ച് 25, 26 തീയതികളിൽ ചങ്ങനാശ്ശേരിയിൽ വച്ചാണ് കെ.എസ്.എസ്.പിയുവിൻ്റെ 34ആമത് ജില്ലാ സമ്മേളനം നടക്കുന്നത്.
പിഎഫ്ആര്‍ഡിഎ നിയമം സ്റ്റാറ്റ്യുട്ടറി പെന്‍ഷന്‍ ഇല്ലാതാക്കി എന്‍പിഎസും യുപിഎസും പകരമായി നടപ്പാക്കിയ നടപടികൾ ഉള്‍പെടെ പെന്‍ഷന്‍കാരെ ആശങ്കപെടുത്തുന്ന വിവിധ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും തൊഴിലാളികള്‍ക്കും പണിയെടുക്കുന്ന വിഭാഗങ്ങള്‍ക്കുമെതിരെയുള്ള നടപടികളും അവരുടെ അവകാശങ്ങള്‍ റദ്ദാക്കുന്ന പ്രവര്‍ത്തികള്‍ക്കുമെതിരെ പ്രതിക്ഷേധിക്കുന്നതിനും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വേണ്ടിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ ഉദ്ഘാടനം ചെയ്തു. Ksspu ജില്ല വൈസ് പ്രസിഡന്റ് പ്രൊഫസർ കെ എസ് ജയചന്ദ്രൻ അധ്യക്ഷനായിരുന്നു. കെടിയുസി പ്രസിഡന്റ് ജോസ് പുത്തൻകാല ആശംസകൾ നേർന്നു സംസാരിച്ചു. കെ എസ് എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം എം എസ് ചന്ദ്രൻ, സംഘാടകസമിതി കൺവീനർ ടി കെ ഗോപി, ജില്ലാ കമ്മിറ്റി അംഗം യു ചന്ദ്രശേഖരൻ, ജില്ലാ പ്രസിഡന്റ് ജോസ് തോമസ്, ജില്ലാ സെക്രട്ടറി കെ കേശവൻ എന്നിവർ സംസാരിച്ചു.


