യാത്രയപ്പുംഎക്സൈസ് പരേഡ്ടീമിന് അനുമോദനവും നടത്തി

കോട്ടയം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന സിവിൽ എക്സൈസ് ഓഫീസർ നവാസ് കെ എയ്ക്ക് യാത്രയയപ്പും പരേഡ് ടീമംഗങ്ങൾക്ക് അനുമോദനവും നടത്തി. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സജുകുമാർ .ടി പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൈസ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി നിഫി ജേക്കബ് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ് കെ ആർ മുഖ്യപ്രഭാഷണം നടത്തി. തുടർച്ചയായി സ്വാതന്ത്ര്യ ദിന, റിപ്പബ്ലിക് ഡേ പരേഡുകളിൽ ഒന്നാം സ്ഥാനവും വയനാട് വച്ച് നടന്ന സംസ്ഥാന എക്സൈസ് കലാകായിക മേള മാർച്ച് പാസ്റ്റിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ എക്സൈസ് പരേഡ് അംഗങ്ങളെ പരിപാടിയിൽ വച്ച് അവാർഡ് നൽകി ആദരിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് അഭിലാഷ് വി.ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ സുജിത്ത് വി എസ്, റെജി കൃഷ്ണൻ എക്സൈസ് എംപ്ലോയിസ് സഹകരണ സംഘം പ്രസിഡൻ്റ് രാജേഷ് . എസ് വനിതസബ് കമ്മറ്റി കൺവീനർ ആര്യ പ്രകാശ് എന്നിവർ പ്രസംഗിച്ചു.

Advertisements

ഔദ്യോഗിക തിരക്കുകൾക്കിടയിലും ഫാമിലി കൗൺസിലിംഗ് തെറാപ്പിയിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയ പ്രിവൻ്റീവ് ഓഫീസർ ബെന്നി സെബാസ്റ്റ്യനെ പരിപാടിയിൽ വച്ച് ആദരിച്ചു. സ്റ്റാഫ് അസോസിയേഷൻ ട്രഷറർ അൻജിത്ത് രമേഷ് നന്ദി പറഞ്ഞു.

Hot Topics

Related Articles