പാലാ: മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റില്‍ കടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്ന പാഴ്മരം കടപുഴകി വീണു. രാവിലെ 10.45-ഓടെയാണ് സംഭവമുണ്ടായത്. വാഹനങ്ങള്‍ക്കു സമീപത്തേയ്ക്കാണ് മരം വീണതെങ്കിലും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ആശുപത്രിയില്‍ രോഗികള്‍ എത്തിയ സമയമാണെങ്കിലും വലിയ അപകടമാണ് ഒഴിവായത്.
സാമാന്യം ശക്തമായ കാറ്റാണ് വീശിയതെന്ന് പഞ്ചായത്ത് അംഗം ഉഷ രാജു പറഞ്ഞു. ചുവട് അധികം ഉറപ്പില്ലാതെ നിന്ന മരം ആശുപത്രി വളപ്പിലേയ്ക്ക് മറിയുകയായിരുന്നു. ഇലക്ട്രിക് ലൈനിലേയ്ക്കും മരം വീണു. ഒരു പോസ്റ്റ് ചെരിയുകയും മറ്റൊന്നിന്റെ ചുവട് ഇളകുകയും ചെയ്തു. കെഎസ്ഇബി അധികൃതര്‍ ലൈന്‍ ഓഫ് ചെയ്തു. പാലാ ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചുനീക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഴുവന്‍സമയം ഒപി ഉള്ള ആശുപത്രിയില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും മഴസമയത്ത് മുറ്റത്ത് ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവാകുയായിരുന്നു. മറ്റ് പാഴ്മരങ്ങള്കൂടി വെട്ടിമാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉഷ രാജു പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെംബര്‍മാര്‍ എന്നിവരും സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു.


