കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി 

പത്തനംതിട്ട: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മറ്റി ജനപ്രിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ ദിനം ആചരിച്ചു .ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ കാലഘട്ടത്തിൽ പരിമിതികളുള്ള ജനാധിപത്യത്തെ ജനപക്ഷമാക്കുന്നതിൽ വിജയിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.ജി.ഡി.ജില്ലാ കമ്മിറ്റി വിലയിരുത്തി.

Advertisements

 മഹാത്മാ ഗാന്ധിജിയെപ്പോലെ ഉമ്മൻ ചാണ്ടിയും ഫലപ്രദമായ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു എന്നും,അത്തരം രാഷ്ട്രീയമാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അശരണരും നിർധനരും ആയ പാവങ്ങളേയും,രോഗികളേയും കാരുണ്യ വർഷം ചൊരിഞ്ഞ് ചേർത്ത് ചേർത്ത് പിടിക്കുന്ന നല്ല ജനകീയ നേതാക്കളായി ഇന്നത്തെ എല്ലാ രാഷ്ട്രീയക്കാരും മാറണമെന്ന് കമ്മിറ്റി പറഞ്ഞു. ജനപ്രിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനങ്ങളുടെ സുഖ-ദുഖങ്ങളിൽ ജാതി-മത, സമയ-കാല വ്യത്യാസമില്ലാതെ അതിവേഗം ഓടിയെത്തിയ മാതൃക പൊതു പ്രവർത്തകനായിരുന്നു.

    വിശ്രമം ഇല്ലാതെ ജീവിച്ച ഉമ്മൻ ചാണ്ടി വിശ്രമിക്കാൻ പോയ അന്ത്യയാത്ര സമാനതകളില്ലാത്ത ജനസാഗരമായി മാറിയ വിലാപയാത്രയായതും,അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധ ഇടത്തെ ജനപ്രവാഹവും പൊതു പ്രവർത്തർ ആഴത്തിൽ പഠിക്കേണ്ട പാഠങ്ങളാണ്.

രാഷ്ട്രീയ പ്രവർത്തകൻ പരിമിതികളിൽ നിന്ന് പുറത്ത് വന്ന് സമാനതകളില്ലാത്ത ജനസേവകനായി മാറിയ കാഴ്ചയാണ് ഉമ്മൻ ചാണ്ടിയിലൂടെ നാം കണ്ടത്.

   വോട്ടു ചെയ്ത ജനങ്ങളെ ബന്തികളാക്കി ധാരാളം വാഹനങ്ങളുടേയും,ജീവനക്കാരുടേയും അകമ്പടിയില്ലാതെ കേരളത്തിൽ എവിടെയും സഞ്ചരിക്കാൻ കഴിയുമെന്ന് ബോധ്യപ്പെടുത്തിയ പകരക്കാരനില്ലാത്ത അമരക്കാരനായ ജനകീയ നേതാവാണ് ഉമ്മൻ ചാണ്ടി. പൊതുജനസേവനത്തിന് ഐക്യ രാഷ്ട്ര സഭയുടെ അവാർഡ് നേടിയ ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയും,വിഴിഞ്ഞം തുറമുഖ ശില്പിയുമായ  ഉമ്മൻ ചാണ്ടിയെ മറയ്ക്കാൻ ശ്രമിക്കുന്ന ഈ  കപ്പലിലെ കപ്പിത്താൻ ആ കടലിന്റെ തന്നെ തിരകളിൽ പെട്ട് ആഴങ്ങളിൽ പതിക്കും.

 ഏവർക്കും സ്നേഹവും,കരുണയും,കരുതലുംനൽകിയ ഉമ്മൻ ചാണ്ടി ജനകോടികളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച;കേരളം കണ്ട ഏറ്റവും മികച്ച ജനകീയ മുഖ്യമന്ത്രിയായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സാമൂഹ്യ പ്രവർത്തകനായ എം.ആർ.ജയപ്രസാദ് അഭിപ്രായപ്പെട്ടു.

      ജനലക്ഷങ്ങളുടെ കണ്ണുനീരൊപ്പിയെടുത്ത ജനസമ്പർക്ക പരിപാടി രാഷ്ടീയ കേരളത്തിന് ഉമ്മൻ ചാണ്ടി നൽകിയ ഏറ്റവും മികച്ച ഭരണ പരിഷ്കാരമായിരുന്നു.

   എപ്പോഴും എന്റെ അരികിലുണ്ടായിരുന്നെങ്കിൽ എന്ന് കേരളീയർ ആഗ്രഹിക്കുന്ന ഏവർക്കും എപ്പോഴും കാണാവുന്ന ഏവരുടെയും മനസ്സിനിണങ്ങിയ ഒരു ജനപ്രിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി.

    കാരുണ്യത്തിന്റെ ആൾരൂപമായി  ജനങ്ങളുടെ ഒപ്പം നിന്ന ഉമ്മൻ ചാണ്ടി മാതൃകാ ജനപ്രതിനിധിയായി 5 പതിറ്റാണ്ട് ഒരേ മണ്ഡലത്തിലെ എം.എൽ.എ ആയി പൊതുപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയായി.

   ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.

   സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന കൺവീനർ സജീ ദേവി എൽ,സംസ്ഥാന സമിതി അംഗം എലിസബേത്ത് അബു,ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,ജില്ലാ വൈസ് പ്രസിഡൻറൻമാരായ പ്രൊഫ.ജി.ജോൺ,അബ്ദുൾ കലാം അസാദ്,അഡ്വ.ഷൈനി ജോർജ്ജ്,ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്,ജില്ലാ സെക്രട്ടറി അനുപ് മോഹൻ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്,നിയോജക മണ്ഡലം പ്രസിഡൻറൻമാരായ രാജു പി.റ്റി.,കലാധരൻ പിള്ള,നിയോജക മണ്ഡലം സെക്രട്ടറി പ്രകാശ് പേരങ്ങാട്ട്,         സബ്കമ്മറ്റി കമ്മിറ്റി കൺവീനറൻമാരായ ജോർജ്ജ് വർഗീസ്,വിജയലക്ഷ്മി ഉണ്ണിത്താൻ,ബിന്ദു ബിനു,സജിനി മോഹൻ,സുധാകുമാരി,എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles