കിംസ് ആശുപത്രിയുടെ സാമൂഹിക പ്രതിബന്ധതാ പരിപാടി: സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു കിംസ് ആശുപത്രി 

കോട്ടയം : ആതുരസേവന രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രി, സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് സ്കൂളുകളിൽ ചെന്ന് പഠനോപകരണങ്ങളും ബാഗും വിതരണം ചെയ്തു. കുടമാളൂർ എച്ച്എസ്എസ് – എൽപി സ്കൂൾ, ദേവിവിലാസം സ്കൂൾ, തുടങ്ങി  മൂന്നോളം സ്കൂളുകളിലെ 150 ൽ പരം കുട്ടികൾക്കാണ് ഈ സഹായഹസ്തം നൽകിയത്.    പരിപാടിയിൽ  കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രി സി. ഇ. ഒ. പ്രകാശ് മാത്യു  ഇനിയും ഇത്തരത്തിൽ ഉള്ള സാമൂഹ്യ സേവനങ്ങൾ  തുടരും  എന്ന് വ്യക്തമാക്കി.

Advertisements

Hot Topics

Related Articles