കോട്ടയം കിംസ് ഹെൽത്തിൽ ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് ഒക്ടോബർ 20 മുതൽ 25 വരെ ; വിവിധ ഓഫറുകളും സൗജന്യ സേവനങ്ങളും ലഭിക്കും

കോട്ടയം: കിംസ് ഹെൽത്തിൽ ശ്വാസ കോശ രോഗ നിർണ്ണയ ക്യാമ്പ് ഒക്ടോബർ 20 മുതൽ 25 വരെ നടക്കും. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. കിംസ് ഹെൽത്ത് ആശുപത്രിയുടെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. റെസ്പറേറ്ററി മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ.ടോണി ലൂക്ക് ബേബി, ഡോ.വൈശാഖ് വി.കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. അത്സമ, ക്ഷയരോഗം, സിഒപിഡി, ഐ.എൽ.ഡി, ബ്രോങ്കിയക്ലാസിസ്, അലർജി, ഉറക്കപ്രശ്‌നങ്ങൾ, കൂർക്കംവലി, ചുമ, തുമ്മൽ എന്നിവയ്ക്ക് ക്യാമ്പിൽ ചികിത്സ ഉണ്ടാകും. കൺസൾട്ടേഷൻ ഫീസിൽ 50 ശതമാനം ഇളവും, ലാബ് ആന്റ് റെഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. സൗജന്യ പി.എഫ്.ടിയും ഉണ്ട്.

Advertisements

Hot Topics

Related Articles