കോട്ടയം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. പത്താം ക്ലാസ്സ് യോഗ്യതയുള്ള 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലസ് ടു യോഗ്യതയുണ്ടെങ്കില്‍ യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററല്‍ എന്‍ട്രി വഴി ആറുമാസത്തെ പഠനംകൊണ്ട് പൂര്‍ത്തിയാക്കാം.
https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 30. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിലെ പഠന കേന്ദ്രങ്ങള്‍- സ്വാതി സ്കൂള്‍ ഓഫ് യോഗ, പൊന്‍കുന്നം(ഫോണ്‍-9447766004),അക്ഷയ ലേണിംഗ് സെന്റര്‍, വൈക്കം(ഫോണ്‍-9847128126), അക്കാദമി ഓഫ് യോഗിക് സയന്‍സ് ആന്‍ഡ് വെല്‍നസ് സെന്റര്‍, മൂന്നാനി,പാലാ(ഫോണ്‍-9495519686).


