ഫോട്ടോ: സംസ്ഥാന ഹെൽത്ത് സർവീസിൽ തിമിര ശസ്ത്രക്രിയയിൽ സംസ്ഥാന തലത്തിൽ തിമിര ശസ്ത്രക്രിയ നടത്തിയതിൽ രണ്ടാം സ്ഥാനം നേടിയ ഡോ.ലിജുകുര്യാക്കോസിനെ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ ആദരിക്കുന്നു
കോട്ടയം: 2025 – 26 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ഹെൽത്ത് സർവീസിൽ തിമിര ശസ്ത്രക്രിയയിൽ മികച്ച നേട്ടം കൈവരിച്ച കോട്ടയം ജില്ലയിലെ ഡോക്ടർമാരെ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ ആദരിച്ചു. സംസ്ഥാന തലത്തിൽ തിമിര ശസ്ത്രക്രിയ നടത്തിയതിൽ രണ്ടാം സ്ഥാനം നേടിയ ഡോ.ലിജുകുര്യാക്കോസ്, മികച്ച പ്രകടനം കാഴ്ചവച്ച ഡോ.മാത്തൻ ഫിൻസിഎലിസബത്ത് എന്നിവരെയാണ് ആദരിച്ചത്.
കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന അനുമോദന യോഗത്തിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ.സാംസാവിയോ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സന്തോഷ്കുമാർ, കോട്ടയം ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പി.കെ.സുഷമ എന്നിവർ പങ്കെടുത്തു.


