കോട്ടയം നഗരമധ്യത്തിൽ കല്യാൺ സിൽസിന് സമീപത്തെ ചീട്ടുകളി കേന്ദ്രത്തിൽ പോലീസിന്റെ മിന്നൽ പരിശോധന : നാല് ചീട്ടുകളിക്കാർ പിടിയിൽ; പോലീസ് പരിശോധന നടത്തിയത് ജാഗ്രത ന്യൂസ് നിരവധിതവണ വാർത്തയെഴുതിയ ചീട്ടുകളി കേന്ദ്രത്തിൽ

കോട്ടയം : നഗര മധ്യത്തിൽ കല്യാൺ സിൽക്സിന് സമീപത്തെ ചീട്ടുകളി കേന്ദ്രത്തിൽ കോട്ടയം വെസ്റ്റ് പോലീസിൻറെ മിന്നൽ പരിശോധന. നാല് ചീട്ടുകളിക്കാരെയും 4000 രൂപയും ചീട്ടുകളി കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്തു. കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘം കുടുങ്ങിയത്. ഒരു വർഷത്തിലേറെയായി കോട്ടയം നഗരമധ്യത്തിൽ കല്യാൺ സിൽക്ക് സമീപത്തെ ചീട്ടുകളി കേന്ദ്രത്തിൽ വ്യാപകമായതോതിൽ ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ ജാഗ്രത ന്യൂസ് ലൈവ് നിരന്തരം വാർത്ത എഴുതുകയും ചെയ്തിരുന്നു. പിന്നാലെ ജാഗ്രതാ ന്യൂസ് ലൈവിന് എതിരെ അപകീർത്തികരമായ രീതിയിൽ പ്രചാരണം നടത്താനാണ് ചീട്ടുകളി സംഘം ശ്രമിച്ചത്. ഈ ചീട്ടു കേന്ദ്രത്തിലാണ് കഴിഞ്ഞദിവസം പോലീസ് സംഘം പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവിടെ റമ്മി കളിക്കാനുള്ള ലൈസൻസ് ഉണ്ടെന്നതിൻറെ പേരിലാണ് വ്യാപകമായി ചീട്ടുകളി നടന്നിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ചീട്ടുകളിൽ കേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തു.

Advertisements

Hot Topics

Related Articles