പിറന്നാൾ സമ്മാനം നൽകാമെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു;കോഴിക്കോട് അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. നല്ലളം സ്വദേശിയായ സജീന്ദ്ര ബാബുവാണ് പിടിയിലായത്. വിദ്യാർത്ഥിയുടെ പിറന്നാളിന് സമ്മാനം നൽകാമെന്ന് പറഞ്ഞ് അധ്യാപകൻ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് കേസ്.സമ്മാനം വീട്ടിലാണെന്നും കൂടെ വരണമെന്നും പറഞ്ഞ് ബൈക്കിൽ കുട്ടിയെ കൂട്ടിക്കൊണ്ടുപോയ അധ്യാപകൻ, വീട്ടിലെത്തിയ ശേഷം കുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ചു. എന്നാൽ കുട്ടി പീഡനശ്രമം ചെറുത്തതോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി ബന്ധുവിനെ വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാർ സ്കൂൾ അധികൃതരെ വിവരം അറിയിക്കുകയും, സ്കൂൾ അധികൃതർ നല്ലളം പൊലീസിൽ പരാതി നൽകുകയും ചെയ്തു.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി നല്ലളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സജീന്ദ്ര ബാബുവിനെ കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

Advertisements

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.അതേസമയം, പാലക്കാട് മലമ്പുഴയിൽ അധ്യാപകൻ വിദ്യാർത്ഥിക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവന്നു. അന്വേഷണ സംഘത്തിന് മുന്നിൽ പത്ത് വിദ്യാർത്ഥികൾ കൂടി മൊഴി നൽകി. മുൻ വിദ്യാർത്ഥികളിൽ നിന്നുമടക്കം വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.റിമാൻഡിൽ കഴിയുന്ന സംസ്കൃത അധ്യാപകൻ അനിൽ പലതവണ പീഡിപ്പിച്ചതായാണ് കുട്ടികളുടെ മൊഴി. കേസ് അന്വേഷിക്കുന്ന വനിതാ പൊലീസ് സംഘത്തിന് മുന്നിലാണ് കുട്ടികൾ തുറന്നുപറച്ചിൽ നടത്തിയത്. നേരത്തെ അഞ്ചു വിദ്യാർത്ഥികളും സിഡബ്ല്യുസിക്ക് മുമ്പാകെ സമാനമായ മൊഴി നൽകിയിരുന്നു.മൊഴി നൽകിയ വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും സ്കൂളിൽ മുഴുവൻ സമയ കൗൺസിലർമാരുടെ സേവനം ഏർപ്പെടുത്തുമെന്നും സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കിയശേഷം തുടർ നിയമനടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടുതൽ വിദ്യാർത്ഥികൾക്കും സമാന അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും രക്ഷിതാക്കൾക്ക് പ്രത്യേക കൗൺസിലിംഗ് ഏർപ്പെടുത്തുമെന്നും സിഡബ്ല്യുസി ചെയർമാൻ എം. സേതുമാധവൻ വ്യക്തമാക്കി. ട്രോമ അനുഭവിക്കുന്ന കുട്ടികൾക്ക് ചൈൽഡ് സൈക്കോളജിസ്റ്റുകളുടെ പിന്തുണ നൽകാനും തീരുമാനിച്ചിട്ടുണ്ട്.സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ കുട്ടികളെയും പ്രതി ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പീഡന വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാത്ത സ്കൂൾ അധികൃതരെയും കേസിൽ പ്രതിചേർക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആറു വർഷങ്ങൾക്ക് മുമ്പ് സ്കൂളിലെത്തിയ പ്രതിയുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്.

Hot Topics

Related Articles