പാലാ : നഗരസഭയിലെ അവിശ്വാസ പ്രമേയം പാസായേക്കും. നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടത്തിനെതിരെ അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കുന്നതിനെ അനുകൂലിച്ച് നാല് കോൺഗ്രസ് അംഗങ്ങളാണ് ഹാജരായത്. ഇതോടെ അവിശ്വാസ പ്രമേയം പാസാക്കുമെന്ന് ഏതാണ്ട് ഉറപ്പായി. 26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ എൽഡിഎഫിന് 12 അംഗങ്ങളാണ് ഉള്ളത്. ഈ 12 അംഗങ്ങളും ,ലംഘിച്ച് ഹാജരായ നാല് കോൺഗ്രസ് അംഗങ്ങളും , വൈസ് ചെയർപേഴ്സൺ മായാ രാഹുലും , അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് പ്രാഥമിക വിവരം. ഇതോടെ അവിശ്വാസ പ്രമേയം പാസായേക്കും. കോൺഗ്രസ് അംഗങ്ങൾ ആയ ലിസി കുട്ടി മാത്യു, ബിജു മാത്യൂസ് , ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നീ കോൺഗ്രസ് കൗൺസിലർമാരും കോൺഗ്രസ് വിമതയായ മായാ രാഹുലും ആണ് ഹാജരായത്.
Advertisements


