കോട്ടയം : അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാരെ തേനീച്ച കുത്തി.
ഇന്ന് രാത്രി മുട്ടമ്പലം ഭാഗത്ത് റോഡിനു കകുറുകെ ഒടിഞ്ഞു വീണ വാഗ മരം മുറിക്കുന്നതിനിടയിൽ പെട്ടന്ന് എവിടന്നോ കൂട്ടത്തോടെ വന്ന തേനീച്ചകൾ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺ രാജൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അഖിലൻ എന്നീ ജീവനക്കാരെ കൊത്തുകയായിരുന്നു. മുഖത്തും ചുണ്ടിനും തലയിലുമാണ് പരിക്കുകൾ ഉള്ളത്. ജീവനക്കാരെ 2 പേരെയും കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരായ പ്രവീൺ രാജൻ, അഖിലൻ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Advertisements

