ശക്തമായ കാറ്റ് : വൈക്കത്ത് ജങ്കാർ കായലിൽ ഉറച്ചു

ഫോട്ടോ:ശക്തമാകാറ്റിനെത്തുടർന്ന് ജങ്കാർ നിയന്ത്രണംവിട്ട് കായലിലെ മണൽതിട്ടയിൽ ഉറച്ചപ്പോൾ

Advertisements

വൈക്കം:ശക്തമായ കാറ്റിനെ തുടർന്ന് ജങ്കാർ കായലിൽ ഉറച്ചു. വൈക്കം- തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന ജങ്കാറാണ് മണലിൽ ഉറച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 3.30ഓടെ വൈക്കം ജെട്ടിയിൽ നിന്ന് ജങ്കാർ പുറപ്പെട്ടപ്പോഴാണ് ശക്തമായ കാറ്റടിച്ച് നിയന്ത്രണം വിട്ട് ജെട്ടിയുടെ തെക്കുഭാഗത്തുള്ള കെടിഡിസി മോർട്ടലിന് സമീപത്തേക്ക് ഒഴുകി നീങ്ങി ഉറച്ചത്. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞ് മറ്റൊരു ബോട്ടെത്തിച്ച് യാത്രക്കാരെ കരയ്ക്കെത്തിച്ചു. നാലരമണിക്കൂറിനു ശേഷമാണ് ജങ്കാർ കരയ്ക്കടുപ്പിച്ചത്. ടിപ്പർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾ അത്രയും സമയം ജങ്കാറിൽ കുടുങ്ങിക്കിടന്നു.

Hot Topics

Related Articles