കോട്ടയം നഗരമധ്യത്തിലെ എസ്.എച്ച് ആശുപത്രിയിലെ മുറിയിൽ മോഷണം; ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ആഭരണങ്ങൾ അടക്കം മോഷണം പോയി; കേസെടുത്ത് കോട്ടയം ഈസ്റ്റ് പൊലീസ്; പരാതി നൽകി ആശുപത്രി അധികൃതർ

കോട്ടയം: നഗരമധ്യത്തിലെ എസ്.എച്ച് മെഡിക്കൽ സെന്റർ ആശുപത്രിയിൽ മോഷണം. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പൂവൻതുരുത്ത് സ്വദേശിയായ കുട്ടിയുടെ മുറിയിൽ നിന്നാണ് സാധനങ്ങൾ മോഷണം പോയത്. കഴിഞ്ഞ 13 ന് ഉച്ചയ്ക്ക് 12 നും ഒരു മണിയ്ക്കും ഇടയിലായിരുന്നു സംഭവം. ആശുപത്രിയിൽ കുട്ടിയ്‌ക്കൊപ്പം അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടു പേരും മരുന്ന് വാങ്ങുന്നതിനായി പുറത്തേയ്ക്ക് പോന്ന സമയത്താണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. തിരികെ മുറിയിൽ എത്തിയപ്പോഴാണ് ബാഗും സാധനങ്ങളും അടക്കം നഷ്ടമായതായി കണ്ടെത്തിയത്. കുട്ടിയുടെ ആറു ഗ്രാം തൂക്കം വരുന്ന സ്വർണമാല , ആറ് ഗ്രാം തൂക്കം വരുന്ന കൈ ചെയിൻ എന്നിവയാണ് മോഷണം പോയത്. ബാഗിനുള്ളിൽ കുട്ടിയുടെ അമ്മയുടെ ആധാർ കാർഡും മറ്റ് രേഖകളുമുണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്ത കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. സംഭവത്തിൽ എസ്.എച്ച് ആശുപത്രി അധികൃതരും പരാതി നൽകിയിട്ടുണ്ട്. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം പൊലീസ് സംഘത്തിന് ആശുപത്രി അധികൃതർ കൈമാറിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles