എം സി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം : വ്യാപാരി വ്യവസായി സമിതി 

കോട്ടയം : എം സി റോഡിൽ സ്റ്റാർ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും ചെറിയ മഴക്കു പോലും രൂപപ്പെട്ടു വരുന്ന വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി സമിതി കോടിമത യൂണിറ്റ് കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.കോടിമത സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ പി.എ അബ്ദുൾ സലിം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി രാജേഷ് കെ മേനോൻ പ്രവർത്തന റിപോർട്ട് അവതരിപ്പിച്ചു.ഏരിയ പ്രസിഡന്റ് കെ.ടി സൈമൺ, കെ.വി സെബാസ്റ്റ്വൻ, ജയൻ ബി ഉണ്ണി . പ്രകാശ് കണ്ണങ്കര എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരവാഹികൾ : പി മനോജ് കുമാർ (പ്രസിഡന്റ്), രാജേഷ് കെ മേനോൻ (സെക്രട്ടറി) ദിനു പൂക്കളത്തിൽ ( ട്രഷറർ).

Hot Topics

Related Articles