ഗുരുവരം കുടുംബ സംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും

തലയോലപ്പറമ്പ്എസ്എൻഡിപി യൂണിയനിലെ 1870പുളിക്കമാലിൽ ശാഖയിലെ ഗുരുവരം കുടുംബയോഗത്തിന്റെ 24 മത് വാർഷികവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവുംനൽകി. സമ്മേളനം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് വി.ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു അനില അജു ഗുരുദേവ പ്രഭാഷണം നടത്തി.യൂണിറ്റ് കൺവീനർ എം എ സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു.

Advertisements

ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച മഞ്ജു മാത്യു,മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ച ഓ എ.മണി, ധന്യപുരുഷോത്തമൻ,രേണുക സാബു, എന്നിവരെ ശാഖായ്ക്ക് വേണ്ടി വേണ്ടി യൂണിയൻ സെക്രട്ടറിയും ശാഖാ ഭാരവാഹികളുംചേർന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു. യോഗത്തിൽ ശാഖ സെക്രട്ടറി എം എസ് മണി യൂണിയൻ കമ്മിറ്റി അംഗം പി എ ശശി,എം കെ കുമാരൻ,മിനി സുനിൽ, ലാലി രാമകൃഷ്ണൻ, ഉഷാരാജു, ഉഷാറാണി ബാബു, എന്നിവർ പ്രസംഗിച്ചു ശാഖ വൈസ് പ്രസിഡണ്ട് എം എ മണി കൃതജ്ഞത പ്രകാശിപ്പിച്ചു കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും കുടുംബ സദ്യയും ഉണ്ടായിരുന്നു.

Hot Topics

Related Articles