‘അന്ത്യ അത്താഴത്തെ വികലമാക്കി’; കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തെ ചൊല്ലി വിവാദം; ജില്ല കളക്ടർക്ക് പരാതി

കൊച്ചി: കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തെ ചൊല്ലി വിവാദം. ബിനാലെയുടെ ഭാഗമായ ‘ഇടം’ പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദമായത്. ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുവെന്നാണ് പരാതി. ഇത് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും സിറ്റി പൊലീസ് കമ്മീഷണർക്കും എറണാകുളം സ്വദേശി തോമസ് പരാതി നൽകി. 

Advertisements

2016ൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച് വിവാദമായ ചിത്രമാണ് ബിനാലെയിൽ പ്രദർശിപ്പിച്ചത് എന്നാണ് ആക്ഷേപം. ക്രൈസ്തവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും തന്‍റെ ചിത്രത്തിലില്ലെന്ന് ചിത്രകാരൻ ടോം വട്ടക്കുഴി പറഞ്ഞു. മൃദുവാംഗിയുടെ അപമൃത്യു എന്ന നാടകത്തെ ആസ്പദമാക്കിയാണ് തന്‍റെ ചിത്രമെന്നും ടോം വട്ടക്കുഴി പറഞ്ഞു. ചിത്രം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബിനാലെ വേദിയിൽ പ്രതിഷേധിച്ചു.

Hot Topics

Related Articles