വരണ്ട കാലാവസ്ഥയ്ക്ക് വിരാമം; സംസ്ഥാനത്ത് നാളെ മുതൽ മഴയ്ക്ക് സാധ്യത


കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് വീണ്ടും മഴയെത്തുന്നു. കേരളത്തിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനഫലമായി നാളെ മുതൽ തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തുലാവർഷ സീസൺ അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് വീണ്ടും മഴയുടെ സാധ്യത ഉയരുന്നത്. നാളെ മുതൽ ജനുവരി ആദ്യ വാരം വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ലഭിക്കാനിടയുണ്ടെന്നാണ് പ്രവചനം. ശരാശരി ഒരു സെന്റീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.


നാളെ എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 31-ന് തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും, ജനുവരി ഒന്നിന് പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ജനുവരി രണ്ടിന് കോഴിക്കോട്, എറണാകുളം ജില്ലകളിലും മൂന്നിന് വയനാട്, എറണാകുളം ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ട്.
കണക്കുകൾ പ്രകാരം ഈ വർഷം കേരളത്തിൽ തുലാവർഷം ദുർബലമായിരുന്നു. ഇതുവരെ ലഭിച്ച മഴ സാധാരണ തോതിനെക്കാൾ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisements

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് അനുഭവപ്പെട്ട ശക്തമായ വരണ്ട കാലാവസ്ഥയ്ക്ക് ഈ മഴ നേരിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.
മഴ വിട്ടുനിന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ ജില്ലകളിലും ഹൈറേഞ്ച് മേഖലകളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ താപനില മൈനസ് ഡിഗ്രി വരെ താഴ്ന്നു. സൈലന്റ് വാലി, ദേവികുളം, ലെച്ച്മി സെക്ഷൻ തുടങ്ങിയ പ്രദേശങ്ങളിൽ താപനില 0 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു.ുൽമേടികളിൽ വ്യാപകമായി മഞ്ഞ് വീണതോടെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും മലനിരകളും വെള്ള പുതച്ചതുപോലെ ദൃശ്യമായി. ഇതോടെ മേഖലയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വയനാട്ടിലും താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെയെത്തി.

കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വീശിയെത്തുന്ന കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് ഇത്തവണ വടക്കൻ കേരളത്തിൽ അസാധാരണമായ തണുപ്പിന് കാരണമായതെന്നാണ് വിലയിരുത്തൽ. സാധാരണ തമിഴ്‌നാട് വഴിയുള്ള കാറ്റാണ് കേരളത്തിൽ തണുപ്പ് എത്തിക്കാറുള്ളതെങ്കിലും, ഇത്തവണ കർണാടകയിൽ നിന്നുള്ള കാറ്റാണ് വയനാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ കടുത്ത ശൈത്യത്തിന് ഇടയാക്കിയിരിക്കുന്നത്.

Hot Topics

Related Articles