എസ് എൻ പുരം :
പത്മഭൂഷൻ ശ്രീ മോഹൻലാൽ നയിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ സഹകരണത്തോടെ കോത്തല ജി വി എച്ച് എസ് എസ്സിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. “Be a Hero-Say No To Drugs” എന്ന പേരിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. കോട്ടയം ജില്ലയിലെ ആദ്യത്തെ പ്രോഗ്രാമാണ് കോത്തല സ്കൂളിൽ നടന്നത്.





പരിപാടിയുടെ ഉദ്ഘാടനം കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു നിർവഹിച്ചു. പി ടി എ പ്രസിഡന്റ് രഞ്ജിത്ത് കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ,പ്രിൻസിപ്പാൾ റസീന സ്വാഗതവും,വാർഡ് മെമ്പർമാരായ അനിൽ കൂരോപ്പട, സന്ധ്യ സുരേഷ്, ആശ ബിനു, ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി, വിശ്വശാന്തി ഫൗണ്ടേഷൻ പ്രോഗ്രാം കോർഡിനേറ്റർ ആതിര വിൽസൺ എന്നിവർ ആശംസകളും, സ്കൂൾ കൗൺസിലർ റിയ മേരി ആഗസ്റ്റിൻ നന്ദിയും അർപ്പിച്ചു.
തുടർന്ന് ഇന്റർ നാഷണൽ ട്രെയിനറും, സൈക്കോ തെറാപ്പിസ്റ്റുമായ സിജി ആന്റണി കുട്ടികൾക്ക് ക്ലാസ്സെടുത്തു. ആത്മവിശ്വാസത്തോടെ ,സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതെ, ജീവിത ലക്ഷ്യത്തിലേക്കെത്തുവാനും, നല്ല പൗരന്മാരായി വളരാനും ആവശ്യമായ സൂചകങ്ങളും, മൈൻഡ് ഗെയിമും, വീഡിയോ പ്രസന്റേഷനും ഉൾപ്പെടുത്തിയുള്ള സെഷൻ വ്യത്യസ്തമായ അനുഭവമായി.


