എസ് എൻ പുരം : ജി വി എച്ച് എസ് എസ് കോത്തല സ്കൂളിൽ സ്‌പോക്കൺ ഇംഗ്ലീഷ് പഠനത്തിനായി ലാംഗ്വേജ് ലാബ് സജ്ജീകരിച്ചു. കൈറ്റ് തയ്യാറാക്കിയ ഈ ക്യൂബ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഗ്രോ ഇംഗ്ലീഷ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, കുട്ടികൾക്ക് ഭാഷ കേൾക്കുന്നതിനും സ്വയം സംസാരിക്കുന്നതിനും തിരുത്തലുകൾക്കുമുള്ള അവസരം ലഭിക്കും.
ഒന്ന് മുതൽ നാല് ക്ലാസ്സ് വരെയുള്ള കുട്ടികളെ ബഡ്‌സ് ഗ്രൂപ്പെന്നും, അഞ്ച് മുതൽ ഒൻപത് വരെയുള്ള കുട്ടികളെ ഫ്ലവേർസ് ഗ്രൂപ്പെന്നും രണ്ട് ബാച്ചായിട്ട് ആഴ്ചയിൽ മൂന്ന് ദിവസം സ്കൂൾ സമയത്തിന് മുൻപാണ് ക്ലാസ്സ് നടത്തുന്നത്. ഇംഗ്ലീഷിനോടൊപ്പം തന്നെ ,മലയാളം, ഹിന്ദി വർക്ഷോപ്പുകളും, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ട്രെയിനിങ്ങും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലാബിന്റെ ഉത്ഘാടനം ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി നിർവഹിച്ചു. സീനിയർ അധ്യാപിക റജി എസ്, സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോസഫ്, ലാബ് ഇൻ ചാർജ്ജ് ആൻ മോഹൻ, എൽജോ ടി ആൻഡ്രൂസ്, എന്നിവർ സന്നിഹിതരായിരുന്നു.


