ജില്ലയിൽ ജാഗ്രതയോടെ പോലീസ് : അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവത്സരാഘോഷം : കേക്ക് മുറിച്ച് ജില്ലാ പൊലീസ് മേധാവി 

കോട്ടയം :  ജില്ലയിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് ഭംഗംവരാത്ത വിധത്തില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു . ഇതിനായി ജില്ലയിൽ 1700 പോലീസുകാരെയാണ്  വിന്യസിച്ചത്. ജില്ല മുഴുവൻ പോലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു.ജില്ലയില്‍ അനിഷ്ട്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തില്ല. കൂടാതെ ഇരുന്നൂറോളം പേരെ കരുതൽ തടങ്കലിൽ ആക്കുകയും ചെയ്തു. 

ന്യൂ ഇയർ ആഘോഷം സുഗമമായി നടത്തിപ്പിനുവേണ്ടി കോട്ടയം ജില്ലാ പോലീസ് എടുത്ത മുൻകരുതുകളിൽ പ്രധാനമായിരുന്നു ഈ ഇരുന്നൂറോളം പേരെ മുൻകരുതലമായി അറസ്റ്റ് ചെയ്യുക എന്നത്. മുൻപ് അടിപിടി കേസുകളിലും, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ട വരും, കൂടാതെ കാപ്പാ നടപടി നേരിട്ടവർ തുടങ്ങിയവർക്കെതിരെയാണ് മുൻകരുതൽ എന്നോണം അറസ്റ്റ് നടപടി സ്വീകരിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലയിലെ 21 ഓളം സ്റ്റേഷനിൽ നിന്നായി ഇരുന്നൂറില്‍പരം പേരെയാണ് അറസ്റ്റ് ചെയ്തത്. ജനങ്ങളുടെ സമാധാനപരമായ ആഘോഷങ്ങൾക്ക് ഭംഗം വരാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയധികം ആളുകളെ കരുതൽ അറസ്റ്റ് ചെയ്തത് എന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

Hot Topics

Related Articles