ന്യൂയർ ദിനത്തിൽ പാമ്പാടി സി ഐ വ്യാപാരികളുടെ വയറ്റത്തടിച്ചു: തുറക്കാൻ അനുവദിച്ചത് ബാർ മാത്രം ; വ്യാപാരി വ്യവസായി കോൺഗ്രസ്സ്‌

കോട്ടയം : ഇന്നലെ ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി പാമ്പാടിയിലെ ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾ നിർബന്ധപൂർവ്വം അടപ്പിച്ചിട്ട്‌ പാമ്പാടി കാളച്ചന്തയിൽ പ്രവർത്തിക്കുന്ന ഡ്രീംലാൻഡ് എന്ന ബാർ മാത്രം അടയ്ക്കാതിരുന്നതിൽ ദുരൂഹത ഉണ്ടെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ്സ്‌ ജില്ലാ പ്രസിഡന്റ്‌ ജോയിസ് കൊറ്റത്തിൽ ആരോപിച്ചു പാവപ്പെട്ട തട്ടുകടക്കാരെയും ,

ബേക്കറികളും നിർബന്ധപൂർവ്വം അടപ്പിച്ച പാമ്പാടി സി ഐ ഡ്രീം ലാൻഡ് ബാറിനോട് മാത്രം മമത പുലർത്തുന്നത്‌ എന്തു കൊണ്ട്‌ ആണ് എന്ന് മനസ്സിലാകുന്നില്ല എന്നും അദ്ദേഹം ചോദിച്ചു . വ്യാപാരികളുടെ വയറ്റത്തടിച്ചു കൊണ്ട്‌ ബാർ ലോഭികൾക്കു വേണ്ടി വിടുപണി ചെയ്യാൻ ആണ് ഭാവമെങ്കിൽ വ്യാപാരി വ്യവസായി കോൺഗ്രസ്സ്‌ ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles