കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 22 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 22 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ് വെസ്റ്റ് , തുരുത്തിപ്പള്ളി , കാന, മന്നത്തുകടവ്, ടപ്പിയോക്ക, നിറപറ ,തൂപ്രം, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ ഉച്ചകഴിഞ്ഞ് 2:00 മണി വരെയും. ഉദയാ , നിറപറ, മുളക്കാംതുരുത്തി 1,2, യൂദാപുരം, ശാസ്താങ്കൽ , വെള്ളെകളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 2:00 മണി മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരാണി, കൊല്ലക്കൊമ്പ്, പള്ളിക്കുന്ന്, ബ്ലൂ മൗണ്ട് അപ്പാർട്ട്മെൻ്റ്സ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, പാലക്കലോടിപ്പടി, കീച്ചാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൂരോപ്പട കവല,പടിഞ്ഞാറ്റക്കര റോഡ്, പഞ്ചായത്ത്, അമ്പലപ്പടി, തോണിപ്പാറ, മാച്ച് ഫാക്ടറി, കുഴുപ്പള്ളി സോ മിൽ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ , പയസ്മൗണ്ട് ചർച്ച്, പയസ് മൗണ്ട് കോൺവെന്റ്, കിഴക്കൻ മറ്റം എന്നീ
ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കരി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5:30 വരെയും ക്രീപ്പ് മില്ല്, അമ്പലകവല ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന സെൻ്റ്. തോമസ് റോഡ്, ഞൊണ്ടി മാക്കൽ, ഇളംതോട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സുരഭി, സുരഭി-ആവണി, ആനന്ദപുരം, ആനന്ദപുരം-ടവർ, തമിഴ് മൺട്രം, മനയ്ക്കച്ചിറ സോ മിൽ, മനയ്ക്കച്ചിറ, എലൈറ്റ് മനയ്ക്കച്ചിറ, കൂട്ടുമ്മേൽ ചർച്ച്, അമ്പാടി, എൻ എസ് എസ് ഷോപ്പിങ് കോംപ്ലക്‌സ്, സെൽവി ഐസ് പ്ലാന്റ്, കോണ്ടൂർ റിസോർട്ട്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles