വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്

പാലാ : വിവിധ അപകടങ്ങളിൽ 3 പരുക്കേറ്റ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൂവരണി ഭാ​ഗത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പൂവരണി സ്വദേശിനി ആര്യനന്ദ തങ്കച്ചന് ( 20) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.റാന്നി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ളാലം സ്വദേശി ജസ്റ്റിൻ ജോസഫിന് ( 43) പരുക്കേറ്റു. കെഴുവംകുളം ഭാ​ഗത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് തെക്കുംതല സ്വദേശി ശ്രീക്കുട്ടന് ( 23) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.

Advertisements

Hot Topics

Related Articles