കോട്ടയം ചിന്മയ മിഷൻ വരദ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം സമുചിതമായി ആദരിച്ചു

കോട്ടയം:
കോട്ടയം ചിന്മയ മിഷൻ വരദ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം സമുചിതമായി ആദരിച്ചു.
ചിന്മയ മിഷൻ കോട്ടയം ആസ്ഥാനത്തെ വരദ ഗണപതി ക്ഷേത്രത്തിലെ പതിമുന്നാമത് പ്രതിഷ്ഠാ ദിനത്തിലെ പുജകൾ ഗണപതി ഹോമത്തോടെ സമാരംഭിച്ചു. ക്ഷേത്രം തന്ത്രി ബ്രന്മശ്രീ കടിയക്കോൽ യദു നമ്പുതിരി കലശ പുജ, അഭിഷേകം, വിശേഷാൽ പൂജകൾ എന്നിവനടത്തി. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മുതലക്കോടം ബിജു നമ്പുതിരി സഹകാർമ്മികനായി.

Advertisements

വൈകിട്ട് വിശേഷാൽ ദീപാരാധനയും, ദീപ കാഴ്ചയും നടന്നു. തിരുനക്കര പടിഞ്ഞാറേ നട ഭക്ത സമിതി പ്രസിഡന്റ് ശങ്കർ ദീപംതെളിയിച്ചു.
മിഷൻ പ്രസിഡൻറ് രാജഗോപാൽ, എ എസ് മണി, മോഹന ചന്ദ്രൻ , പാർവ്വതിയമ്മ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles