ഭാര്യ ഭർത്താവിന് കരൾ പകുത്തു നൽകി കാരിത്താസ് ഹോസ്പിറ്റലിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

കോട്ടയം : ലിവർ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അയർക്കുന്നം സ്വദേശി പ്രമോദിന് ലിവർ മാറ്റിവെക്കണം എന്ന നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് കുടുംബം ആശങ്കയിലായിരുന്നു. എന്നാൽ, ഭാര്യ സിജിയുടെ കരൾ സ്വീകരിച്ചുകൊണ്ട് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇപ്പോൾ.

Advertisements

കഴിഞ്ഞ നവംബർ ഒന്നിനാണ് അദ്ദേഹത്തിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കാരിത്താസ് ഹോസ്പിറ്റലിൽ വച്ച് വിജയകരമായി പൂർത്തിയാക്കിയത്. തൻ്റെ ജീവൻ രക്ഷിച്ച ഡോക്ടർമാർക്കും, നേഴ്‌സുമാർക്കും, ആശുപത്രിയിലെ ജീവനക്കാർക്കും നന്ദി അറിയിക്കുകയാണ് അദ്ദേഹം!


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാരിത്താസ് ഹോസ്പിറ്റലിലെ സേവനങ്ങളെക്കുറിച്ച് അറിയാനും അപ്പോയിൻ്റ്മെൻ്റ് എടുക്കുന്നതിനും 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, www.caritashospital.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

Hot Topics

Related Articles