കുറവിലങ്ങാട് : കോഴാ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ തൊഴിലാളികൾ താമസിക്കുന്നിടത്ത് മോഷണം ചൊവ്വാഴ്ച പുലർച്ചെ 2.30 നാണ് മോഷണം നടന്നത്. മോഷ്ടാവ് സംഭവ സ്ഥലത്ത് എത്തി തിരികെ പോവുന്നത് സമീപത്തെ കടയുടെ സി സി ക്യാമറയിൽ പതിഞ്ഞു. അന്യ സംസ്ഥാന തൊഴിലാളി ആണ് മോഷ്ടാവ് എന്നാണ് പ്രാഥമിക നിഗമനം തൊഴിലാളികളുടെ മൂന്ന് മൊബൈയിൽ ഫോണുകൾ ആധാർ അടക്കമുള്ള സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരുന്ന ബാഗ് ആയിരത്തോളം രൂപ എന്നിവയാണ് മോഷണം പോയത്. തൊഴിലാളികൾ കുറവിലങ്ങാട് പോലീസിൽ പരാതി നൽകി.
Advertisements


