കോട്ടയം പടിഞ്ഞാറൻ മേഖല മഹല്ല് സംയുക്ത പലസ്തീൻ ഐക്യദാർഡ്യ റാലി സെപ്റ്റമ്പർ 26 ന്

താഴത്തങ്ങാടി: കോട്ടയം പടിഞ്ഞാറൻ മേഖലയിലെ സംയുക്ത മഹല്ല് ജമാഅത്തുകളുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ റാലി സെപ്റ്റമ്പർ 26 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കുമ്മനം കുളപ്പുരക്കടവിൽ നിന്നും ആരംഭിക്കും. റാലി കുമ്മനം ജുമാ മസ്ജിദ് ഇമാം ഷാഹി മൗലവി ഉദ്ഘാടനം ചെയ്യും
ആലുമ്മൂട് അറവു പുഴ, പാറപ്പാടം വഴി ഇല്ലിക്കൽ കവലയിലേക്ക് നടക്കുന്ന റാലിയിൽ വിവി മഹല്ല് ജമാഅത്ത് ഇമാമുമാർ നേതൃത്വം വഹിക്കും, മഹല്ല് ജമാഅത്ത് ഭാരവാഹികൾ, സംഘടന നേതൃത്വങ്ങൾ, മഹല്ല് അംഗങ്ങൾ അടക്കം നൂറുകണക്കിന് പേർ റാലിയുടെ ഭാഗമാകും. വൈകിട്ട് 5 മണിക്ക് ഇല്ലിക്കൽ കവലയിൽ നടക്കുന്ന സമാപന സമ്മേളനം താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles