വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം കൊണ്ടാട് സ്വദേശി കെ. എൻ പ്രകാശിന് രാമപുരം ഭാഗത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വീഴ്ത്തി പരുക്കേറ്റു. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഴുവംകുളം സ്വദേശി സഞ്ജോ സെബാസ്റ്റ്യന് ( 40 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.

Advertisements

Hot Topics

Related Articles