പോളയിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കരയിലെത്തിച്ച് ജലഗതാഗത വകുപ്പ് 

കുമരകം : കുമരകം ബോട്ട് ജെട്ടി കായൽ മുഖവാരത്ത് അടിഞ്ഞുകൂടിയ പോളയിലും കടകലിലും  വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടന്നത് മണിക്കൂറുകൾ. 

നാല് പേർ അടങ്ങുന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് പോളയിൽ ശിക്കാര ബോട്ടിൽ അകപ്പെട്ടത്. പോളയിലൂടെ യാത്ര ചെയ്തതിനാൽ ശിക്കാര ബോട്ടിന് യന്ത്രത്തകരാറ് സംഭവിച്ചതാണ് കാരണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാനിന്റെ നിർദ്ദേശമനുസരിച്ച് മുഹമ്മയിൽ നിന്ന് 5.15 ന് കുമരകത്തയ്ക്ക് സർവീസ് നടത്തിയ  എസ് – 55-ാം നമ്പർ ബോട്ടിലെ ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തി. 

ബോട്ട് മാസ്റ്റർ – കെ പ്രേംജിത്ത് ലാലിന്റെ നേതൃത്വത്തിൽ സ്രാങ്ക് എൻ.പി മനോജ് , ഡ്രൈവർ ജയമോഹൻ , ലസ്ക്കർമാരായ എം ആർ രതീഷ് , കൃഷ്ണദാസ് എന്നിവരുടെ സംയോജിതമായ പ്രവർത്തനത്തിൽ ശിക്കാര ബോട്ടിനെ കരയ്ക്ക് എത്തിച്ചത്. വിനോദ സഞ്ചാരികൾ ജീവനക്കാർക്കും  സ്റ്റേഷൻ മാസ്റ്റർക്കും  വകുപ്പിനും നന്ദി രേഖപ്പെടുത്തി.

Hot Topics

Related Articles