മാർച്ച്‌ മാസത്തെ പ്രവർത്തന മികവ് :കാഞ്ഞിരപ്പള്ളി മികച്ച സബ്ഡിവിഷൻ ; ചിങ്ങവനം മികച്ച സറ്റേഷൻ ; ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ പ്രശംസാ പത്രം വിതരണം ചെയ്തു

കോട്ടയം : മാർച്ച്‌ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ
കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി ചിങ്ങവനം പോലീസ് സ്റ്റേഷനും മികച്ച സബ്ഡിവിഷനായി കാഞ്ഞിരപ്പള്ളി സബ്ഡിവിഷനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം കാഴ്ചവച്ച പോലീസുദ്യോഗസ്ഥർക്ക്‌ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ പ്രശംസാ പത്രം വിതരണം ചെയ്തു.

Advertisements

ജില്ലയിലെ മാർച്ച്‌ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി ചിങ്ങവനം പോലീസ്‌ സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കാഞ്ഞിരപ്പള്ളി സബ്ഡിവിഷനേയും തിരഞ്ഞെടുത്തു. ക്രൈം കോൺഫറൻസിൽ മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിച്ച് ഡി വൈ എസ് പി വിശാൽ ജോൺസണും , ചിങ്ങവനം സ്റ്റേഷനുവേണ്ടി എസ് എച്ച് ഒ എസ് പ്രദീപും പുരസ്കാരം ഏറ്റുവാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മികച്ച സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായവർ.

2026 മാർച്ച് മാസത്തിൽ ജില്ലയിലെ വിവിധ പോലീസ് യൂണിറ്റുകളിൽ മികവാർന്ന സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥർ…

ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ കേസിൽ ശാസ്ത്രീയവും ആത്മാർത്ഥവുമായ അന്വേഷണത്തിലൂടെ പ്രതിക്ക് 18 വർഷം കഠിന തടവും ₹72,000 പിഴയും ലഭ്യമാക്കി.
അഭിനന്ദനാർഹർ:
രാജേഷ്‌കുമാർ സി.ആർ., ഐ.പി.എസ്.എച്ച്‌.ഒ
പ്രസാദ് എബ്രഹാം വർഗീസ്, ഐ.പി.എസ്.എച്ച്‌.ഒ
ഷാജിമോൻ എ.ടി., എ.എസ്.ഐ (എസ്‌.ഡി.പി.ഒ ഓഫീസ്, പാലാ)
അനീഷ് ഇ.എ., എ.എസ്.ഐ (കല്ലറ പി.എസ്)

മണർകാട് പോലീസ് സ്റ്റേഷൻ കേസിലെ പ്രതിയെ ഗുജറാത്തിൽ നിന്നും അറസ്റ്റ് ചെയ്തു.
അഭിനന്ദനാർഹർ:
നവീൻ ജോർജ് ഡേവിഡ്, എസ്‌.ഐ (ഗാന്ധിനഗർ പി.എസ്)
എസ്.സി.പി.ഒ മാരായ
രഞ്ജിത് ടി.ആർ.,
സജയകുമാർ പി.ടി.,
സി.പി.ഒ
അനിൽകുമാർ കെ.എസ്., (ഏറ്റുമാനൂർ പി.എസ്)

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കേസിലെ പ്രതിയെ മധ്യപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തു.
അഭിനന്ദനാർഹർ:
രാജേഷ് കെ., എസ്‌.ഐ (പാലാ പി.എസ്) സി പി ഒ മാരായ
ജിനു ജി. നാഥ്, മിഥുൻ കെ.എസ്.,

വൈക്കം പോലീസ് സ്റ്റേഷൻ കേസിലെ പ്രതിയെ മഹാരാഷ്ട്രയിൽ നിന്നും അറസ്റ്റ് ചെയ്തു.
അഭിനന്ദനാർഹർ:
(ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ ഗിരീഷ്‌കുമാർ വി.എസ്., എ എസ് ഐ മാരായ
രാജീവ് ആർ.,
സൈനി സെബാസ്റ്റ്യൻ, സി പി ഒ
പ്രമീഷ് കുമാർ എ.ആർ.

2026 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മികച്ച സേവനം കാഴ്ചവെച്ചതിന്
അഭിനന്ദനാർഹൻ:
ഗോകുൽ ജി., എസ്‌.ഐ (കാഞ്ഞിരപ്പള്ളി)

വൈക്കം പോലീസ് സ്റ്റേഷൻ കേസിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് സഹായകരമായ വിവരങ്ങൾ സമയബന്ധിതമായി കൈമാറി.
അഭിനന്ദനാർഹൻ:
ജോസ് മാത്യു, (സി.പി.ഒ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, കോട്ടയം)

തലയോലപ്പറമ്പ് പോലീസ് സ്റ്റേഷൻ കേസിലെ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
അഭിനന്ദനാർഹർ:
റിച്ചാർഡ് വർഗീസ്, ഐ.പി.എസ്.എച്ച്‌.ഒ
സന്ദീപ് ജെ., എസ്‌.ഐ
സുധീരൻ പി.എസ്., എ.എസ്.ഐ
എസ് സി പി ഒ മാരായ
രഞ്ജുഷ കെ. രാജ്,
ആരണ്യ മോഹൻ, സി പി ഒമാരായ
മനീഷ് എൻ.വി.
അരുൺ പ്രകാശ്,
ഷിൻ കെ.ബി.,

ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ കേസിൽ പ്രതിക്ക് 51 വർഷം തടവും ₹1 ലക്ഷം പിഴയും ലഭ്യമാക്കി.
അഭിനന്ദനാർഹർ:
അൻസിൽ എ.എസ്., മുൻ എസ്.എച്ച്‌.ഒ (ഏറ്റുമാനൂർ)
ഷിജോ വർഗീസ്, ഐ.പി.എസ്.എച്ച്‌.ഒ (കുമരകം)
ഷാജിമോൻ എ.ടി., എ.എസ്.ഐ (എസ്‌.ഡി.പി.ഒ ഓഫീസ്, പാലാ)

പീരുമേട് പോലീസ് സ്റ്റേഷൻ കേസിലെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
അഭിനന്ദനാർഹർ:
അൽവിൻ ഓമ്മൻ, എസ്‌.ഐ (ഏറ്റുമാനൂർ)
ഗ്രീസ്മ ചന്ദ്രൻ, എസ്‌.ഐ (കോട്ടയം ഈസ്റ്റ്)
കനേഷ് ടി.കെ., എ.എസ്.ഐ
സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ
ശ്യം എസ്. നായർ,
സൈഫുദീൻ,
വിവേക് എസ്.,
സിവിൽ പൊലീസ് ഓഫിസർ ബൈജു കെ.ആർ., (ഡി.എച്ച്‌.ക്യു, കോട്ടയം)

Hot Topics

Related Articles