കോത്തല ഗവ . വി എച്ച്. എസ്സ്.എസ്സിൽ ഉത്സവമിഠായി കലോത്സവം നടത്തി

എസ്. എൻ പുരം: കോത്തല ഗവ . വി എച്ച്. എസ്സ്.എസ്സിൽ രണ്ട് ദിവസം നീണ്ട് നിന്ന ഉത്സവമിഠായി എന്ന പേരിൽ കലോത്സവം വിജയകരമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡൻ്റ് രഞ്ജിത്ത് കെ കെ യുടെ അധ്യക്ഷത വഹിച്ചു.

Advertisements

പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ റസീന എസ് ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രശസ്ത വാദ്യകലാകാരൻ കലാമണ്ഡലം പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും
മികിക്രി താരവുമായ ബിബിൻ ചന്ദ്ര മുഖ്യ അതിഥി ആയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂരോപ്പടയുടെ സംഗീത കലാകാരൻ കൂരോപ്പട പ്രഭയുടെ സംഗീത വിരുന്ന് പരിപാടിക്ക് ഉണർവ്വേകി. പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി, സീനിയർ അസിസ്റ്റൻ്റുമാരായ ബിനോയ് കെ ചെറിയാൻ, റെജി എസ് , സ്റ്റാഫ് സെക്രട്ടറിമാരായ മാത്യുക്കുട്ടി മാത്യു ,കൊച്ചുറാണി ജോസഫ് എം പി ടി എ പ്രസിഡൻ്റ് പ്രീജ രജ്ഞിത്ത്, സ്കൂൾ ലീഡർ മാസ്റ്റർ. നിച്ചൽ, എൻ എസ് എസ് കൺവീനർ സ്മിത ഈ.എസ്,എന്നിവർ ആശംസകൾ അർപ്പിച്ചു.
കലോത്സവ കൺവീനർ അജിമോൾ ജോർജ് കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്ന് ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.എം പി ടി എ, എൻ എസ് എസ്, ജെ ആർ സി, ഈ ഡി ക്ലബ്ബ് അംഗങ്ങൾ ചേർന്നു നടത്തിയ ഭക്ഷണശാല, ഫാൻസി സാധനങ്ങളുടെ പ്രദർശനവും, വില്പനയും, സ്റ്റാളുകൾ വ്യസ്ഥത പുലർത്തി.

Hot Topics

Related Articles