കോട്ടയം: വികസനക്കുതിപ്പിൽ ജില്ലാ പഞ്ചായത്ത് വെള്ളൂർ ഡിവിഷൻ. വികസന പദ്ധതികളുടെ ഭാഗമായി 59 ലക്ഷം രൂപയുടെ പദ്ധതികളാണ് ഇവിടെ യാഥാർത്ഥ്യമായിരിക്കുന്നത്. വികസന പദ്ധതികൾക്ക് ചുക്കാൻ പിടിച്ചത് ജില്ലാ പഞ്ചായത്തംഗം ടി.എസ് ശരത്തുമായിരുന്നു. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനു 12 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വെള്ളൂർ പഞ്ചായത്തിലെ 11,12,14 വാർഡുകളിലൂടെ കടന്നു പോകുന്ന വടകര – പാറയ്ക്കൽ റോഡ് ടാറിംങ് പൂർത്തിയാക്കി. 13 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ സോളാർ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ നാലു ലക്ഷം രൂപയാണ് അനുവദിച്ചത്. വെട്ടിക്കാട്ട്മുക്ക് ഹൗസിംങ് നഗർ റോഡ് ടാറിംങിനായി 10 ലക്ഷം രൂപയാണ് അനുവദിച്ചത്. 20 ലക്ഷം രൂപ മുടക്കി പളിക്കക്കുന്ന് പുഞ്ചപ്പാടം റോഡ് നിർമ്മാണം പൂർത്തിയാക്കി.







