കോട്ടയം കോടിമതയിലെ ബിയർ പാർലറിൽ അക്രമം; മറിയപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ 

കോട്ടയം: കോടിമതയിലെ ബിയർ പാർലറിൽ അക്രമം നടത്തിയ കേസിലെ ഒന്നാം പ്രതി പൊലീസ് പിടിയിലായി. മറിയപ്പള്ളി ചിറയിൽ വീട്ടിൽ സന്ദീപ് സാബു(23)വിനെയാണ് ചിങ്ങവനം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.  കോട്ടയം കോടിമതയിലുള്ള ബിയർ പാർലറിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നാലു പേർ് ചേർന്ന് യുവാക്കളെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വടി അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ 19 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisements

Hot Topics

Related Articles