കോട്ടയം നഗര മധ്യത്തിൽ ചന്തക്കവലയിൽ നാല് കടകളിൽ മോഷണം : പണം ലഭിക്കാതെ വന്നതോടെ കടകളിൽ മലമൂത്ര വിസർജനം നടത്തി പ്രതി : നഷ്ടമായത് ആയിരം രൂപ മാത്രം 

കോട്ടയം : നഗര മധ്യത്തിൽ ചന്തക്കവലയിലെ നാല് കടകളിൽ മോഷണം. ചന്തക്കവലയിൽ പ്രവർത്തിക്കുന്ന വടശേരി പച്ചക്കറിക്കട , ടി. എസ് വെജിറ്റബിൾസ് , എസ് വി.എസ് വെജിറ്റബിൾസ് , വിജയ ട്രെഡേഴ്സ് എന്നീ കടകളിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് , ഇവർ നടത്തിയ പരിശോധനയിലാണ് കടയ്ക്കുള്ളിൽ നിന്നും ആയിരം രൂപ നഷ്ടമായതായി കണ്ടെത്തിയത്. വിവരം അറിഞ്ഞതോടെ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ പ്രശാന്ത് കുമാർ , എസ് ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന്, വിശദമായ പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. 

Hot Topics

Related Articles