കൊച്ചി: അതിമാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറും ( ഹെറോയിൻ) കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി കോതമംഗലം എക്സൈസ് റേഞ്ച് ടീമിൻ്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശിയായ മോണ്ടൽ മജ്ബൂറിനെ (50) യാണ് എക്സൈസ് സംഘം പിടികൂടിയത്. എറണാകുളം ജില്ലയിലെ രാത്രികാല സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി കോതമംഗലം എക്സൈസ് റേഞ്ച് ടീം, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിൻ്റെ നേതൃത്വത്തിൽ നടത്തിയ പെട്രോളിങ്ങിനിടയിലാണ് പ്രതി പിടിയിലായത്. കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ നെല്ലിക്കുഴി ഭാഗത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഓപ്പിയോയിട് ഭാഗത്തിൽ പെടുന്ന അതി മാരക മയക്കുമരുന്നുമായ ബ്രൗൺ ഷുഗർ എന്നറിയപ്പെടുന്ന ഹെറോയിൻ 0.691ഗ്രാം, ഗഞ്ചാവ് 30 ഗ്രാം എന്നിവയാണ് പ്രതിയിൽ നിന്നും പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഫിലിപ്പ് തോമസ്, പ്രിവന്റിവ് ഓഫീസർ ഷമീർ വി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ വികാന്ത് പി.വി, ഉബൈസ് പി.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെ.എ, ഡ്രൈവർ പ്രിന്റ് ഓഫീസർ (ഗ്രേഡ്) കബിരാജ് എന്നിവർ പെട്രോളിങ് ടീമിൽ ഉണ്ടായിരുന്നു.


