കാളികാവ്: ആയിരക്കണക്കിന് ഭക്തരുടെ ഹര ഹരോ ഹര ഹര വിളിയോടെ കാളികാവിൽ ഉത്സവത്തിന് കൊടിയേറി.
വ ക്ഷേത്രം തന്ത്രി കുമരകം എം എൻ ഗോപാലൻ മേൽശാന്തി ടി കെ സന്ദീപ് എന്നിവരുടെ മുഖ്യ മുഖ്യ കാർമ്മികത്വത്തിൽ കലശങ്ങളുടെ പൂജയും അഭിഷേകവും പഞ്ചവിംശതി കലശാഭിഷേകവും ശ്രീഭൂതബലിയും നടന്നു. ക്ഷേത്രം തന്ത്രി കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് നടന്ന രഥ സമർപ്പണ ചടങ്ങിൽ കടുത്തുരുത്തി എസ്എൻഡിപി യൂണിയൻ സെക്രട്ടറി സി എം. ബാബു രഥനിർമ്മാണത്തിൽ പങ്കാളികളായ ഭക്തരെ ആദരിച്ചു.
കാളികാവ് ബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, ദേവസ്വം വൈസ് പ്രസിഡന്റ് ഇൻ ചാർജ് പി എൻ തമ്പി, ദേവസ്വം സെക്രട്ടറി കെ പി. വിജയൻ, കളത്തൂർ എസ്എൻഡിപി ശാഖ പ്രസിഡന്റ് എം. പി. സലിംകുമാർ, സെക്രട്ടറി പി പി. ചന്ദ്രഹാസൻ, കാളികാവ് ശാഖാ പ്രസിഡന്റ് ഗീതാ.കെ. സോമൻ, വൈസ് പ്രസിഡന്റ് എം ആർ ബിനീഷ്, സെക്രട്ടറി ബിബിൻ കെ. തമ്പി, കുറവിലങ്ങാട് ശാഖാ പ്രസിഡന്റ് കെ എൻ. രാജു, വൈസ് പ്രസിഡന്റ് വി എസ്. രാജേഷ്, സെക്രട്ടറി കെ ജി. മനോജ്, ഇലക്കാട് ശാഖ പ്രസിഡന്റ് സി.റ്റി ബൈജു, വൈസ് പ്രസിഡന്റ് സിലാസ് രണ്ടാനിത്തടത്തിൽ, സെക്രട്ടറി പി. ഡി.ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.


